ഫ്‌ളോറിഡ: ഫോമായുടെ ഒൻപതാം ഫാമിലി കൺവൻഷനോടനുബന്ധിച്ച് 2026-2028 ഭരണ സമിതിയിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഗുരുതരമായ വീഴ്ചകൾ സംഭവിച്ചതായി ടീം പ്രോമീസിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി മൽസരിച്ച മാത്യു വർഗീസ് ആരോപിച്ചു. ഇതുസംബന്ധിച്ച് ഇലക്ഷൻ കമ്മിഷനോട് വ്യക്തത വരുത്താൻ വാക്കാലും, രണ്ടുവട്ടം ഇമെയിൽ വഴി രേഖാ മൂലവും ആവശ്യപ്പെട്ടിട്ടും അവർ യാതൊരു പ്രതികരണവും നടത്താത്ത സാഹചര്യത്തിലാണ് മാത്യു വർഗീസ് ഇത്തരത്തിലൊരു പരസ്യ പ്രതികരണവുമായി രംഗത്തു വന്നത്.
ആയിരം ഡോളർ നോമിനേഷൻ ഫീസ് കൊടുത്ത് തിരഞ്ഞെടുപ്പിൽ മൽസരിച്ച വ്യക്തിയെന്ന നിലയിൽ ഇലക്ഷൻ പ്രക്രിയയിലെ ക്രമക്കേടുകൾ സംബന്ധിച്ച വിവരങ്ങളും അതിന്റെ നിജസ്ഥിതിയും ഉത്തരവാദപ്പെട്ടവരിൽ നിന്ന് യഥാസമയം അറിയാനുള്ള ധാർമികവും മൗലികവുമായ അവകാശം തനിക്കുണ്ടെന്ന് മാത്യു വർഗീസ് പറഞ്ഞു. ഇലക്ഷൻ കഴിഞ്ഞാലും അതുമായി ബന്ധപ്പെട്ട് ഉയരുന്ന എല്ലാ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ഉത്തരം നൽകാൻ കമ്മിഷൻ ബാധ്യസ്ഥരാണ്.
അല്ലാത്ത പക്ഷം ഫോമായുടെ ജനാധിപത്യ അടിത്തറയ്ക്ക് കോട്ടം സംഭവിക്കും. തിരഞ്ഞെടുപ്പുകളിൽ കൈ കൊണ്ട് എണ്ണുന്ന കടലാസ് ബാലറ്റാണ് ഉചിതമെന്നും ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രം അനായാസം ഹാക്ക് ചെയ്യാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാത്യു വർഗീസ് അക്കമിട്ട് നിരത്തിയ ചോദ്യങ്ങളടങ്ങിയ വാർത്താക്കുറിപ്പ് ഇപ്രകാരം:
ഫോമാ തിരഞ്ഞെടുപ്പിൽ വിജയിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു. തിരഞ്ഞെടുപ്പ് ഫലം മാറ്റണമെന്നല്ല ഞങ്ങളുടെ ആവശ്യം. എന്നാൽ, തിരഞ്ഞെടുപ്പ് നടപടികൾ പൂർണ്ണമായും സുതാര്യമായിരുന്നോ എന്ന കാര്യത്തിൽ വ്യക്തത ആവശ്യമാണ്.
1. ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് മുമ്പ് സ്ഥാനാർത്ഥികളോട് Waiver ഒപ്പിടാൻ ആവശ്യപ്പെട്ടതിന്റെ കാരണം എന്താണ്?
2. ഔദ്യോഗിക ചുമതലയില്ലാത്ത ചിലർ തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ സമീപത്ത് ഉണ്ടായിരുന്നതായി ശ്രദ്ധയിൽപ്പെട്ടു. തിരഞ്ഞെടുപ്പ് നടപടികൾ നടക്കുന്ന സ്ഥലത്ത് ഫോമായുടെ ബൈലോ പ്രകാരം ആരെല്ലാമാണ് ഉണ്ടായിരിക്കേണ്ടത്?
3. ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ഏകദേശം അരമണിക്കൂർ മുമ്പ് വിജയാഘോഷം ആരംഭിച്ചത് എങ്ങനെയാണ്? ഫലം മുൻകൂട്ടി ലഭ്യമായിരുന്നോ? ലഭിച്ചിരുന്നെങ്കിൽ, അത് എങ്ങനെ ലഭിച്ചു?
4. ഓരോ സ്ഥാനാർത്ഥിക്കും ലഭിച്ച വോട്ടുകളുടെ വിശദമായ കണക്ക് പ്രതിനിധികൾക്ക് നൽകാത്തതിന്റെ കാരണം എന്താണ്? Simply Voting-ambn H¸n« Waiver, ഇതിന് നിയമപരമോ നടപടിക്രമപ്രകാരമോ ആയ തടസ്സമാണോ?
5. എല്ലാ സ്ഥാനാർത്ഥികളുടെയും സാന്നിധ്യത്തിൽ എന്തുകൊണ്ട് വോട്ടെണ്ണൽ നടത്തിയില്ല...?
ഈ ചോദ്യങ്ങൾ ആരെയും കുറ്റപ്പെടുത്തുന്നതിനല്ല. തിരഞ്ഞെടുപ്പ് നടപടികളെക്കുറിച്ച് പ്രതിനിധികൾക്ക് വ്യക്തതയും വിശ്വാസവും ഉറപ്പാക്കുന്നതിനാണ്. അതുകൊണ്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷനോടും ഫോമാ നേതൃത്വത്തോടും ഇക്കാര്യം അഭ്യർത്ഥിക്കുന്നത്.
വിശദമായ തിരഞ്ഞെടുപ്പ് ഫലവും ലഭ്യമായ തിരഞ്ഞെടുപ്പ് രേഖകളും പ്രതിനിധികൾക്ക് പരിശോധിക്കാവുന്ന വിധത്തിൽ പ്രസിദ്ധീകരിക്കുക. ഉയർന്നുവന്ന ചോദ്യങ്ങൾക്ക് വസ്തുതാപരമായ മറുപടി നൽകുക. ഫലം മാറ്റണമെന്നല്ല ഞങ്ങളുടെ ആവശ്യം. സുതാര്യതയും ഉത്തരവാദിത്തവും വസ്തുതാപരമായ വ്യക്തതയും മാത്രമാണ് ആവശ്യപ്പെടുന്നത്. ഓരോ ഫോമാ പ്രതിനിധിക്കും തിരഞ്ഞെടുപ്പ് നടപടികളെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ അറിയാനുള്ള അവകാശമുണ്ടെന്ന് വീണ്ടും ആവർത്തിക്കട്ടെ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
