ആലപ്പുഴ: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്‌ക്കെതിരായ ജാതി വിവേചനത്തിൽ പൊലീസ് തുടരുന്ന ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി.
സംഭവത്തിൽ പരാതി ഉയർന്നിട്ടും പൊലീസ് കേസ് രജിസ്റ്റർ ചെയ്യാതെ തുടരുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'രാജ്യസഭയിലെ പ്രതിപക്ഷ നേതാവിന് പോലും നീതി ലഭിക്കാത്ത തരത്തിൽ രാജ്യത്തെ നിയമസംവിധാനങ്ങൾ ബിജെപി ഭരണത്തിന് കീഴിൽ മാറുന്നത് അത്യന്തം ആശങ്കാജനകമാണ്.
ഭരണഘടനയുടെ ആർട്ടിക്കിൾ 17 പ്രകാരം അയിത്തം നിരോധിച്ച രാജ്യത്ത് ജാതിയുടെ പേരിലുള്ള ഇത്തരം വിവേചനങ്ങൾക്ക് പൊലീസ് സംരക്ഷണം ലഭിക്കുന്ന സാഹചര്യം ഉണ്ടാകരുത്', കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
ഒരു ദളിത് നേതാവ് പങ്കെടുത്ത വേദി 'ശുദ്ധീകരിച്ചു' എന്ന നടപടി ഗുരുതരമായ ജാതിവിവേചനവും ദളിത് സമൂഹത്തിന്റെ ആത്മാഭിമാനത്തെയും മനുഷ്യാന്തസ്സിനെയും അപമാനിക്കുന്നതുമാണെന്ന് കൊടിക്കുന്നിൽ സുരേഷ് വാർത്താക്കുറിപ്പിൽ പറഞ്ഞു. പൊലീസ് എസ്‌സി/എസ്ടി നിയമപ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
