കൊച്ചി: കൊച്ചിയിൽ ആഡംബര ഹോട്ടലിലെ ലഹരിവേട്ടയിൽ പിടിയിലായ എട്ടുപേരെയും വിട്ടയച്ചു.
ഡോക്ടർ, അഭിഭാഷകൻ, ഇവന്റ് മാനേജ്മെന്റ് ഉടമ എന്നിവരെയാണ് കഴിഞ്ഞ ദിവസം കൊക്കൈനുമായി ആഡംബര ഹോട്ടലിൽ നിന്ന് പിടികൂടിയത്.
ഇവരിൽ നിന്ന് മാരക ലഹരി മരുന്നുകൾ പിടികൂടിയിരുന്നു. അറസ്റ്റിലായ എട്ട് പേരെയും ജാമ്യത്തിൽ വിട്ടു. ഇവരില്‍ നിന്ന് പിടികൂടിയ ലഹരിയുടെ അളവ് കുറവായതിനാലാണ് ജാമ്യത്തില്‍ വിട്ടതെന്ന് അധികൃതര്‍ പറഞ്ഞു.
അന്വേഷണം ക്രൂയ്സ് പാർട്ടിയിലേക്ക്. പിടിയിലായ ഷോൺ ശനിയാഴ്ച കൊച്ചിയിൽ ക്രൂയ്സ് പാർട്ടി നടത്തിയിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചു. പാർട്ടിയിലേക്കും ലഹരി ഒഴുക്കിയെന്നാണ് സംശയം. ഷോൺ കൊച്ചിയിൽ സ്ഥിരമായി പാർട്ടികൾ സംഘടിപ്പിക്കുന്ന വ്യക്തിയാണെന്നും പൊലീസ് പറയുന്നു.
ആഡംബര ക്രൂസായ നെഫർറ്റിറ്റിയിൽ കഴിഞ്ഞ ദിവസം നടന്ന കൊച്ചിയിലെ ലഹരിപാർട്ടി ഹൈബ്രിഡ് കഞ്ചാവും കൊക്കെയിനും മെത്താഫിറ്റമിനും എത്തിയത് വിദേശത്തു നിന്നാണെന്നും അന്വേഷണം തുടങ്ങി കസ്റ്റംസ് പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
