കൊച്ചി: കൊച്ചിയിൽ നിന്ന് ദില്ലിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യയുടെ എഐ 504 വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയതിനെ തുടർന്ന് യാത്ര റദ്ദാക്കിയിരുന്നു.
എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരെ മണിക്കൂറുകള്‍ക്കുശേഷമാണ് മറ്റൊരു വിമാനത്തിൽ ദില്ലിയിലെത്തിച്ചത്. പുലര്‍ച്ചെ 2.44നാണ് പകരം വിമാനം കൊച്ചിയിൽ നിന്ന് ദില്ലിയിലേക്ക് പുറപ്പെട്ടത്. പുലര്‍ച്ചെ 5.33നാണ് വിമാനം ദില്ലിയിൽ ലാന്‍ഡ് ചെയ്തത്.
എയർ ഇന്ത്യ വിമാനം 504 റൺവേയിൽ നിന്ന് തെന്നി മാറിയതായി സംശയിക്കുന്നുവെന്ന് ഹൈബി ഈഡൻ എംപി ഫെയ്സ്ബുക്കിൽ കുറിച്ചതോടെയാണ് ആശങ്ക പുറത്തറിഞ്ഞത്.
എൻജിൻ തകരാറാണ് പ്രശ്നത്തിന് കാരണമായതെന്നു വിമാനജീവനക്കാർ അറിയിച്ചതായി ഹൈബി ഈഡൻ എംപി പറഞ്ഞിരുന്നു.
എന്നാൽ എഞ്ചിൻ തകരാർ സ്ഥിരീകരിച്ചെങ്കിലും വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയിട്ടില്ലെന്ന് കൊച്ചി വിമാനത്താവള കമ്പനിയായ സിയാൽ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്