നൈജീരിയയില്‍ ബോട്ട് മുങ്ങി നിരവധി പേരെ കാണാതായി

AUGUST 17, 2025, 11:48 PM

നൈജീരിയയിലെ വടക്കുപടിഞ്ഞാറന്‍ സംസ്ഥാനമായ സൊകോട്ടോയില്‍ ബോട്ട് മറിഞ്ഞ് നിരവധി പേരെ കാണാതായി.ബോട്ടിൽ 50-ലധികം യാത്രക്കാരുണ്ടായിരുന്നു.പത്ത് പേർ രക്ഷപ്പെട്ടതായാണ് റിപ്പോർട്ട്.40-ലധികം പേര്‍ക്കായി രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ നടത്തുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ഗൊറോണിയോയിലെ മാര്‍ക്കറ്റിലേക്ക് പോയ ബോട്ടാണ് മറിഞ്ഞത്.അമിതഭാരം ആകാം അപകടത്തിന് കാരണമെന്നാണ് നിഗമനം.

നൈജീരിയയിലെ നദീതീരങ്ങളിൽ ബോട്ടുകളാണ് പ്രധാന യാത്രാമാർഗം. ഇവിടെ ഇടക്കിടെ അപകടമുണ്ടാകാറുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam