ശ്രീനാരായണ സമ്മേളനത്തിന് കെ.എച്ച്.എൻ.എയുടെ ഹൃദയം നിറഞ്ഞ ആശംസകളും പൂർണ പിന്തുണയും

JUNE 30, 2026, 12:25 AM

ടാമ്പാ: നോർത്ത് അമേരിക്കയിലെ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സംയുക്ത കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ശ്രീനാരായണ ഓർഗനൈസേഷൻസ് ഓഫ് നോർത്ത് അമേരിക്ക (FSNONA)യുടെ ആറാമത് ആഗോള കൺവെൻഷന്, കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ ഹൃദയം നിറഞ്ഞ വിജയാശംസകൾ അറിയിച്ചു.

ബിനൂബ് ശ്രീധരൻ അധ്യക്ഷനായുള്ള FSNONAയുടെ ഇത്തവണത്തെ സമ്മേളനം ഫ്‌ളോറിഡയിലെ ടാമ്പയിൽ ജൂലൈ 2 മുതൽ 5 വരെയാണ് നടക്കുന്നത്. കൺവെൻഷന് ആശംസകൾ നേർന്നുകൊണ്ട് കെ.എച്ച്.എൻ.എ പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ, ശ്രീനാരായണ ഗുരുവിന്റെ വിശ്വമാനവിക സന്ദേശം അനുസ്മരിച്ചു

'ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്.' ഗുരുദേവന്റെ ഈ മഹത്തായ സന്ദേശം ഉൾക്കൊണ്ട് അമേരിക്കൻ മലയാളി സമൂഹത്തെ കൂടുതൽ ഐക്യത്തോടെയും പരസ്പര സഹകരണത്തോടെയും മുന്നോട്ട് നയിക്കുന്ന വേദിയായി ഈ കൺവെൻഷൻ മാറട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

vachakam
vachakam
vachakam

'വിദ്യകൊണ്ട് പ്രബുദ്ധരാവുക, സംഘടനകൊണ്ട് ശക്തരാവുക' എന്ന ഗുരുദേവന്റെ ആഹ്വാനം ഇന്നും പ്രസക്തമാണെന്ന് ചൂണ്ടിക്കാട്ടിയ ടി. ഉണ്ണികൃഷ്ണൻ, ആത്മീയവും സാംസ്‌കാരികവുമായ നമ്മുടെ പൈതൃകം വരുംതലമുറകളിലേക്ക് കൈമാറുന്നതിൽ പ്രവാസി സംഘടനകൾക്ക് വലിയ ഉത്തരവാദിത്വമുണ്ടെന്നും പറഞ്ഞു. ഉത്തര അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള ഹിന്ദു സംഘടനകളെ ഒരുമിപ്പിച്ച് പരസ്പര സഹകരണത്തിന്റെയും സൗഹൃദത്തിന്റെയും ശക്തമായ വേദി സൃഷ്ടിക്കുക എന്നത് കെ.എച്ച്.എൻ.എയുടെ ദീർഘകാല ദർശനത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം വ്യക്തമാക്കി. 

'അതേ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന എടചഛചഅയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാൻ കഴിയുന്നത് കെ.എച്ച്.എൻ.എയ്ക്ക് അഭിമാനവും സന്തോഷവുമാണ്,' അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ ഒത്തുചേരൽ ആത്മീയ വളർച്ചയ്ക്കും സാംസ്‌കാരിക പൈതൃക സംരക്ഷണത്തിനും സാമൂഹിക ഐക്യത്തിനും പുതിയ ദിശാബോധം നൽകുമെന്ന് ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, ട്രസ്റ്റി ബോർഡ് ചെയർപേഴ്‌സൺ വനജ നായർ എന്നിവർ ആശംസാസന്ദേശത്തിൽ അറിയിച്ചു.

ശ്രീനാരായണ ഗുരുവിന്റെ സർവ്വമാനവ ദർശനങ്ങൾ ഉയർത്തിപ്പിടിച്ച് സംഘടിപ്പിക്കുന്ന ഈ മഹാസമ്മേളനം ഐക്യം, സേവനം, സമത്വം, ഉൾക്കൊള്ളൽ എന്നീ മൂല്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയും, ഉത്തര അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ കൂട്ടായ മുന്നേറ്റത്തിന് പ്രചോദനമാകുകയും ചെയ്യുമെന്ന് കെ.എച്ച്.എൻ.എ പ്രത്യാശ പ്രകടിപ്പിച്ചു. എല്ലാ കെ.എച്ച്.എൻ.എ കുടുംബാംഗങ്ങളും സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

vachakam
vachakam
vachakam

അനഘ വാരിയർ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam