കെ.എച്ച്.എൻ.എ ഗോപിനാഥകുറുപ്പിനെ ട്രസ്റ്റീ ചെയർമാൻ ആയി പ്രഖ്യാപിച്ചു. നേതൃനിരയിൽ അഴിച്ചുപണികൾ നടത്തി ഡയക്ടർ ബോർഡ്

APRIL 13, 2025, 8:36 AM

ന്യൂയോർക്ക്: ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കാനൊരുങ്ങുന്ന കെ.എച്ച്.എൻ.എ യുടെ ട്രസ്റ്റീ ബോർഡിൽ സമൂല മാറ്റങ്ങൾ വരുത്തി ഡയറക്ടർ ബോർഡ്. സംഘടനയുടെ ട്രസ്റ്റീ ബോർഡിൽ അടുത്തകാലത്തായി നില നിന്നിരുന്ന പ്രശനങ്ങൾക്ക് ശാശ്വത പരിഹാരം നിർദേശിച്ചതും  തീരുമാനങ്ങൾ എടുത്തതും ഡയറക്ടർ ബോർഡ് ഐക്യകണ്ഡേന തന്നെ. അടുത്തകാലത്തായി സംഘടനയുടെ യശസ്സിന് കളങ്കമുണ്ടാക്കുന്ന ചില നീക്കങ്ങൾ നടക്കുന്നതായി ബോധ്യപ്പെട്ടതിനെ തുടർന്നാണ് ദൈനംദിന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ഡയറക്ടർ ബോർഡ് അംഗങ്ങൾ അടിയന്തിരമായി ഇടപെട്ടത് എന്ന് ഡോ. നിഷ പിള്ള പറഞ്ഞു. 

ഇക്കഴിഞ്ഞ മാർച്ച് എട്ടാം തിയതി ന്യൂയോർക്കിൽ നടന്ന ഇടക്കാല പൊതുയോഗത്തിൽ സംഘടനയെ ശക്തിപ്പെടുത്താനായി ഭരണഘടനയിൽ കാതലായ മാറ്റങ്ങൾ വരുത്തിയിരുന്നു. ഇതിന്റെ വെളിച്ചത്തിൽ തർക്കം നിലനിന്നിരുന്ന ട്രസ്റ്റീ ബോർഡ് ചെയർമാൻ സ്ഥാനത്തേക്ക് ഗോപിനാഥക്കുറുപ്പിനെ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ അംഗീകരിക്കുകയായിരുന്നു. ഇന്നത്തെ ഡയറക്ടർ ബോർഡ് യോഗത്തിൽ ഈ തീരുമാനം ശരിവച്ചു. 

സനാതന ധർമത്തിൽ അടിയുറച്ച സംഘടനയാണ് കെ.എച്ച്.എൻ.എ എന്നും അതിന്റെ ചട്ടക്കൂടിൽ നിന്ന് പ്രവർത്തിക്കാൻ എല്ലാ അംഗങ്ങളും ബാധ്യസ്ഥരാണെന്നും ഡയറക്ടർ ബോർഡ് വിലയിരുത്തി.

vachakam
vachakam
vachakam

ഡയറക്ടർ ബോർഡ് തീരുമാനങ്ങളുടെ വെളിച്ചത്തിൽ സംഘടനക്ക് അപകീർത്തികരവും അടിസ്ഥാനരഹിതവുമായ വാർത്തകൾ പ്രചരിപ്പിച്ചവർക്കെതിരെ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്ന് ഉടനടി നീക്കം ചെയ്യാൻ ഡയറക്ടർ ബോർഡ് ഐക്യകണ്ഡേന തീരുമാനിച്ചു. സിൽവർ ജൂബിലി കൺവെൻഷൻ ഒരുക്കങ്ങൾ ദ്രുതഗതിൽ മുന്നേറുമ്പോൾ ഈ മഹത്തായ സംഘടനയെ തളർത്താനുള്ള ഏതു ശ്രമത്തെയും ഒറ്റക്കെട്ടായി ചെറുക്കാൻ ഡയറക്ടർ ബോർഡ് അംഗങ്ങൾ തീരുമാനിച്ചു. വ്യാജ വാർത്തകളും അനധികൃത പ്രവർത്തനങ്ങളും നടത്തുന്നവർക്കെതിരെ ശക്തമായ നടപടികളെടുത്ത് മഹത്തായ ഈ സംഘടനയെ മുന്നോട്ടു നയിക്കാൻ ഇതിന്റെ ഭാരവാഹികൾ  പ്രതിജ്ഞാബദ്ധരാണെന്നും അവർ അറിയിച്ചു. 

ഇന്നലെ വൈകുന്നേരം കൂടിയ ട്രസ്റ്റീ ബോർഡിന്റെ അടിയന്തിര  മീറ്റിംഗിൽ ട്രസ്റ്റീ ചെയർമാൻ ഗോപിനാഥക്കുറുപ്പും ട്രസ്റ്റീ ബോർഡ് അംഗങ്ങളും തീരുമാനങ്ങൾ അംഗീകരിച്ചതോടെ മേൽപറഞ്ഞ  തീരുമാനങ്ങൾ ഉടൻ നടപ്പിലാകും.

അറ്റ്‌ലാന്റിക് സിറ്റിയിൽ ഓഗസ്റ്റിൽ നടക്കുന്ന കൺവെൻഷൻ വൻ വിജയമാക്കാനുള്ള എല്ലാ ഒരുക്കങ്ങളും ദ്രുതഗതിയിൽ നടന്നുവരുന്നതായി ഡോ. നിഷ പിള്ള അറിയിച്ചു. ഇപ്പോൾത്തന്നെ മുന്നൂറിലധികം കുടുംബങ്ങൾ രജിസ്റ്റർ ചെയ്തതായും അവർ അറിയിച്ചു. 

vachakam
vachakam
vachakam

അനിൽ ആറന്മുള

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam