സ്‌കൂള്‍ ഒളിമ്പിക്‌സില്‍ ഉത്തേജക മരുന്ന് പരിശോധന നടത്താന്‍ കായിക വകുപ്പ്

SEPTEMBER 13, 2026, 3:26 AM

പാലക്കാട്: സ്‌കൂള്‍ ഒളിമ്പിക്‌സില്‍ ഉത്തേജക മരുന്ന് പരിശോധന നടത്താന്‍ കായിക വകുപ്പ് നീക്കം. കായികോത്സവത്തിനായി വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലകന്‍ നിര്‍ബന്ധിച്ച് ഉത്തേജക മരുന്ന് കുത്തിവെച്ചുവെന്ന പരാതിക്ക് പിന്നാലെയാണ് നടപടി. 

പരാതിയില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീന്‍ വ്യക്തമാക്കി. വിശദമായ അന്വേഷണം നടത്താന്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും പരിശീലകര്‍ ഉത്തേജക മരുന്നുകള്‍ നല്‍കുന്നുവെന്ന വിവരം ഗൗരവത്തോടെ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

പാലക്കാട് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ പരിശീലനം നടത്തുന്ന പ്രമുഖ സ്വകാര്യ അത്‌ലറ്റിക് ക്ലബ് കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികളില്‍ നിര്‍ബന്ധിച്ച് ഉത്തേജക മരുന്ന് നല്‍കുന്നതായുള്ള പരാതി ഉയർന്നിരുന്നു.

vachakam
vachakam
vachakam

സ്‌കൂള്‍ കായികോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാനാണ് പരിശീലകന്‍ പെണ്‍കുട്ടികളെ ഉള്‍പ്പെടെ നിര്‍ബന്ധിച്ച് മരുന്നു കുത്തിവെപ്പിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ വെളിപ്പെടുത്തിയിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam