തിരുവനന്തപുരം: സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു. ഇതോടെ ഈ മാസം ആകെ മരിച്ചവരുടെ എണ്ണം 5 ആയി.
മലപ്പുറം പെരിന്തല്‍മണ്ണ ആലിപ്പറമ്പ് സ്വദേശിയാണ് മരിച്ചത്. അതേസമയം സംസ്ഥാനത്ത് 105 പേര്‍ക്ക് കൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചു.
19 പേര് എലിപ്പനിക്ക് ചികിത്സ തേടിയിട്ടുണ്ട്. ഇടുക്കിയില്‍ 6 പേര്‍ക്ക് മലേറിയ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് 122 പേര്‍ക്ക് ഇന്‍ഫ്ളുവന്‍സ രോഗവും സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിദിന പനിബാധിതരുടെ എണ്ണം 12191 ആണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
