തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനത്തിന് നാളെ തുടക്കമാകും.
ഈ മാസം 29 നാണ് രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിക്കുന്നത്. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോട് ആരംഭിക്കുന്ന സഭാ സമ്മേളനം മാർച്ച് 26 വരെ 32 ദിവസം സമ്മേളിക്കും.
നാളെ നയപ്രഖ്യാപനവും, മറ്റന്നാൾ ചരമോപചാരവുമാണ് നടക്കുക. 22, 27, 28, തീയതികളിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ നന്ദി രേഖപ്പെടുത്തും.
29ന് കഴിഞ്ഞ അഞ്ചുവർഷത്തെ കണക്കുപുസ്തകം ധനമന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിൽ തുറക്കും.
നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന ബജറ്റ് ആയതുകൊണ്ട്, ധന പ്രതിസന്ധിക്ക് ഇടയിലും ജനങ്ങളുടെ മുഖത്ത് സന്തോഷം പകരുന്ന പ്രഖ്യാപനങ്ങൾ ഉണ്ടാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
