മലിനീകരണ സാധ്യത: 38,000 ഗാലൻ ഡിസ്റ്റിൽഡ് വാട്ടർ വിപണിയിൽ നിന്ന് തിരിച്ചെടുക്കുന്നു

JANUARY 19, 2026, 12:37 AM

മിഷിഗൺ: അമേരിക്കയിലെ മിഡ്‌വെസ്റ്റ് മേഖലയിൽ പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റ് ശൃംഖലയായ മെയ്‌യർ, തങ്ങളുടെ 38,000ത്തിലധികം ഗാലൻ ഡിസ്റ്റിൽഡ് വാട്ടർ തിരികെ വിളിച്ചു. വെള്ളത്തിൽ കറുത്ത നിറത്തിലുള്ള അന്യവസ്തുക്കൾ ഒഴുകിനടക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.

താഴെ പറയുന്ന അടയാളങ്ങളുള്ള ഉൽപ്പന്നങ്ങളാണ് തിരിച്ചെടുക്കുന്നത്:

അടയാളം: ചുവന്ന പ്ലാസ്റ്റിക് അടപ്പുള്ള ഒരു ഗാലൻ കാനുകൾ.

vachakam
vachakam
vachakam

സെൽ ബൈ ഡേറ്റ് : Oct. 4, 2026.

ലോട്ട് കോഡ് : 39222 #3.

പ്രധാന സ്റ്റേറ്റുകൾ: ഇല്ലിനോയിസ്, ഇന്ത്യാന, കെന്റക്കി, ഒഹായോ, മിഷിഗൺ, വിസ്‌കോൺസിൻ.

vachakam
vachakam
vachakam

ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ ആണ് ഈ വിവരം പുറത്തുവിട്ടത്. ഷിക്കാഗോ സബർബുകളിലും നോർത്ത് വെസ്റ്റ് ഇന്ത്യാനയിലും ഉൾപ്പെടെ നൂറുകണക്കിന് സ്റ്റോറുകൾ മെയ്‌യർ ഗ്രൂപ്പിനുണ്ട്. ഈ ബാച്ചിൽപ്പെട്ട വെള്ളം വാങ്ങിയിട്ടുള്ള ഉപഭോക്താക്കൾ അത് ഉപയോഗിക്കരുതെന്നും സ്റ്റോറുകളിൽ തിരികെ നൽകണമെന്നും നിർദ്ദേശമുണ്ട്.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam