പാലക്കാട്: പാലക്കാട് ഒറ്റപ്പാലം തോട്ടക്കരയിൽ ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയെ പിടികൂടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്.
ഇന്നലെ അർധരാത്രിയോടെയാണ് ദാരുണസംഭവം നടന്നത്. നാലകത്ത് നസീർ(63),ഭാര്യ സുഹറ(60) എന്നിവരാണ് മരിച്ചത്.
സംഭവത്തിൽ വളർത്തുമകളുടെ മുൻ ഭർത്താവ് പൊന്നാനി സ്വദേശി റാഫിയാണ് പിടിയിലായിരിക്കുന്നത്. റാഫിയും സുൽഫിയത്തും തമ്മിൽ വിവാഹബന്ധം വേർപിരിഞ്ഞിരുന്നു. ഇതു സംബന്ധിച്ച കേസ് കോടതിയിലാണ്. അക്രമത്തിൽ നാല് വയസുള്ള കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവർ തമ്മിൽ അകന്നു താമസിക്കുകയായിരുന്നു.
രാത്രിയോടെ വീട്ടിലെത്തിയ റാഫി ഭാര്യയെ വലിച്ചിറക്കി വെട്ടിക്കൊലപ്പെടുത്താൻ ശ്രമം നടത്തി. ശബ്ദം കേട്ടെത്തി തടയാൻ ശ്രമിച്ചതിനെ തുടർന്നാണ് നസീറിനും ഭാര്യ സുഹ്റയ്ക്കും വെട്ടേറ്റത്. കുട്ടിയെയും എടുത്ത് ഭാര്യ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
അങ്ങനെയാണ് നാട്ടുകാർ വിവരമറിയുന്നത്. കുട്ടിയുമായി ബന്ധപ്പെട്ട അവകാശത്തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. റാഫിക്കും പരിക്കേറ്റിട്ടുണ്ട്. ഇയാളുടെ കൈയിലെ ഞരമ്പ് മുറിച്ചിട്ടുണ്ടായിരുന്നു. പ്രതിയുടെ ആരോഗ്യനില പരിശോധിച്ചതിന് ശേഷം മാത്രമായിരിക്കും അറസ്റ്റ് നടപടികളിലേക്ക് കടക്കുകയെന്ന് പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
