യുവാവിനെയും പെൺസുഹൃത്തിനെയും അർദ്ധനഗ്നരാക്കി വീഡിയോ ചിത്രീകരിച്ചു; ഒരാൾ അറസ്റ്റിൽ

JANUARY 18, 2026, 10:20 PM

മഞ്ചേശ്വരം: ലോഡ്ജിൽ യുവാവിനെയും പെൺസുഹൃത്തിനെയും ഭീഷണിപ്പെടുത്തി ഒപ്പമിരുത്തി വീഡിയോ പകർത്തുകയും ഫോട്ടോ എടുത്ത് പണം ആവശ്യപ്പെടുകയും ചെയ്ത സംഭവത്തിൽ ഒരു പ്രതി അറസ്റ്റിൽ.

ഹൊസങ്കടി കടമ്പാറിലെ ആരിഷി(40)നെയാണ് അറസ്റ്റ് ചെയ്തത്. ഈ സംഭവത്തിന് ശേഷം പ്രതികൾ ഒളിവിൽ പോയിരുന്നു.

തുടർന്ന് പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. മംഗളൂരുവിൽ നിന്നാണ് ശനിയാഴ്ച രാത്രിയാണ് ഇയാൾ പിടിയിലായത്.

vachakam
vachakam
vachakam

14ാം തിയ്യതി ഉച്ചക്ക് 12 മണിക്ക് യുവതിയും ആൺസുഹൃത്തും താമസിച്ച ലോഡ്ജ് മുറിയിലേക്ക് മൂന്നംഗ സംഘം അതിക്രമിച്ച് കയറുകയും ഇരുവരെയും ഒരുമിച്ചിരുത്തി അർധനഗ്ന വീഡിയോ ചിത്രീകരിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തു.

തുടർന്ന് രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും പണം തന്നില്ലെങ്കിൽ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും യുവാവിന്റെ കൈയ്യിലുണ്ടായിരുന്ന 5000 രൂപയും മൊബൈൽ ഫോണും സംഘം കൈക്കലാക്കിയെന്നുമാണ് കേസ്.


vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam