തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എസ്എൻഡിപി - എൻഎസ്എസ് ഐക്യമുണ്ടായതിൽ കോൺഗ്രസിൽ ഒരു വിഭാഗത്തിന് കടുത്ത ആശങ്ക.
വെള്ളാപ്പള്ളിയും സുകുമാരൻ നായരും കൈകൊടുത്തതോടെ നാല് തെക്കൻ ജില്ലകളിൽ കോൺഗ്രസിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
സമുദായ നേതാക്കളോട് വിഡി സതീശൻ വെല്ലുവിളി ഒഴിവാക്കണമെന്നാണ് ആവശ്യം.
വർഗീയതക്കെതിരായ പോരാട്ടത്തിൽ തോറ്റാലും ജയിച്ചാലും കുഴപ്പമില്ലെന്ന വിഡി സതീശൻ്റെ പ്രസ്താവനയെ തിരുത്തുകയാണ് മറ്റ് നേതാക്കൾ.
ഇനി തോൽക്കാൻ പറ്റില്ലെന്നും എല്ലാ മത സാമുദായിക വിഭാഗങ്ങളുമായും നല്ല ബന്ധത്തിൽ മുന്നോട്ട് പോകേണ്ടതുണ്ടെന്നുമാണ് വാദം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
