അക്രമവും ലഹരിയുപയോഗവും തടയാന്‍ കോളേജുകളിൽ പോലീസ് നേതൃത്വത്തിൽ സംരക്ഷണസമിതികൾ

NOVEMBER 23, 2025, 9:25 PM

കൊച്ചി: സംസ്ഥാനത്തെ കോളേജ്‌ കാംപസുകളിൽ അക്രമം, ലഹരിയുപയോഗം എന്നിവ തടയുന്നതിനു മുന്നോടിയായി പോലീസ്, സംരക്ഷണസമിതികൾ രൂപവത്കരിക്കുന്നു. 

സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവുപ്രകാരമാണു നടപടി. ഓരോ കോളേജിലും കോളേജ് സംരക്ഷണസമിതി (കോളേജ് പ്രൊട്ടക്‌ഷൻ ഗ്രൂപ്പ്) ഉണ്ടാകും.

കോളേജ് അധികൃതർ, വിദ്യാർഥികൾ എന്നിവരുമായി സഹവർത്തിത്വമുണ്ടാക്കൽ, അടിയന്തരസഹായം ലഭ്യമാക്കൽ എന്നീ ലക്ഷ്യങ്ങളുമുണ്ട്. 

vachakam
vachakam
vachakam

കോളേജ് പ്രിൻസിപ്പലാണ് സമിതി ചെയർപേഴ്സൺ. പ്രദേശത്തെ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറാണ് കൺവീനർ. ജനമൈത്രി പോലീസ് ബീറ്റ് ഓഫീസറും സമിതിയിലുണ്ടാകും. ജില്ല, സംസ്ഥാന തലങ്ങളിൽ അവലോകനസമിതികളും രൂപവത്കരിക്കും. 

ജില്ലാസമിതിയുടെ ചുമതല അഡീഷണൽ എസ്‍പിക്കോ ഡിസിപിക്കോ ആയിരിക്കും. സംസ്ഥാന പോലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് സംസ്ഥാന അവലോകനസമിതിയുടെ പ്രവർത്തനം. മൂന്നുമാസത്തിലൊരിക്കൽ സംരക്ഷണസമിതി യോഗംചേരണം. 

രാഷ്ട്രീയസംഘർഷം, ലഹരിയുപയോഗം, റാഗിങ്, വിദ്യാർഥികൾക്ക്‌ പുറമേനിന്നുള്ള ബുദ്ധിമുട്ടുകൾ എന്നിവയെല്ലാം വിശകലനംചെയ്യും. എല്ലാ പ്രശ്നങ്ങളിലും പോലീസ് സഹായം ഉടൻ ലഭ്യമാക്കുമെന്ന് ഉറപ്പുവരുത്തും. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam