ചെറിയ അടിപിടിക്കേസുകളിൽ 'കാപ്പ' വേണ്ട; പോലീസിന്റെ ആറ് ഫയലുകൾ തള്ളി എറണാകുളം കളക്ടർ

JUNE 5, 2026, 11:03 PM

കാക്കനാട്: റോഡുകളിലെ താല്ക്കാലിക പ്രകോപനങ്ങളുടെ പേരിലുണ്ടാകുന്ന ചെറിയ അടിപിടികളിൽ ഉൾപ്പെടുന്നവരെ പെട്ടെന്ന് 'ഗുണ്ട'കളാക്കി മാറ്റുന്ന പോലീസ് നടപടിക്കെതിരെ എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്ക. നിസ്സാര കേസുകളിൽപ്പോലും 'കാപ്പ' (KAPA - കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട്) ചുമത്താൻ പോലീസ് നൽകിയ ആറ് ശുപാർശകൾ കളക്ടർ തള്ളി.

യഥാർത്ഥ ഗുണ്ടാസംഘങ്ങളെ പൂട്ടാൻ കർശന നടപടി സ്വീകരിക്കുമ്പോൾത്തന്നെ, പോലീസിന്റെ പട്ടിക അന്ധമായി അംഗീകരിക്കാതെ കൃത്യമായ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കാൻ കളക്ടർ തയ്യാറാവുകയായിരുന്നു.

ഈ വർഷം ജനുവരി മുതൽ മേയ് 31 വരെയുള്ള കാലയളവിൽ 42 പേരെ കരുതൽ തടങ്കലിൽ പാർപ്പിക്കാനാണ് കൊച്ചി സിറ്റി, റൂറൽ പോലീസ് മേധാവിമാർ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നത്.

vachakam
vachakam
vachakam

പോലീസ് നൽകിയ പട്ടികയിലെ 12 പേരുടെ ഫയലുകളിൽ സംശയം തോന്നിയതിനെ തുടർന്ന് കളക്ടർ ഇവ ജില്ലാ ലോ ഓഫീസറുടെ പരിശോധനയ്ക്ക് വിട്ടു. ഇതിൽ ആറുപേർക്കെതിരെ നിലവിൽ ഗൗരവമുള്ള മറ്റ് കേസുകളൊന്നുമില്ലെന്നും, അതിനാൽ ഇവർക്കെതിരെ കാപ്പ ചുമത്താൻ നിയമപരമായി കഴിയില്ലെന്നും ജില്ലാ ലോ ഓഫീസർ നിയമോപദേശം നൽകി. ഇതോടെയാണ് ഈ 6 ഫയലുകൾ കളക്ടർ തള്ളിയത്.ബാക്കിയുള്ള 6 ഫയലുകൾ കൂടുതൽ വ്യക്തത വരുത്തുന്നതിനായി മാറ്റിവെച്ചിരിക്കുകയാണ്.

കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി സ്ഥിരം കുറ്റവാളികളെ കരുതൽ തടങ്കലിൽ പാർപ്പിക്കാൻ വ്യവസ്ഥ ചെയ്യുന്നതാണ് ഗുണ്ടാ നിയമം. ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കളക്ടർക്ക് നിയമപ്രകാരം അറിയപ്പെടുന്ന ഗുണ്ടകളെയോ റൗഡികളെയോ കരുതൽ തടങ്കലിൽ പാർപ്പിക്കാൻ അധികാരമുണ്ട്. ഇതനുസരിച്ച് ഈ വർഷം ഇതുവരെ കൊച്ചി നഗര പരിധിയിൽ നിന്നും റൂറൽ മേഖലയിൽ നിന്നുമായി 30 സ്ഥിരം കുറ്റവാളികളെ കളക്ടർ ജയിലിലടച്ചിട്ടുണ്ട്.

കാപ്പ (KAPA) നിയമപ്രകാരം ആരൊക്കെ 'ഗുണ്ട/റൗഡി' പട്ടികയിൽ വരും?

vachakam
vachakam
vachakam

  1. കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് പ്രകാരം താഴെ പറയുന്ന കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെയാണ് ഗുണ്ട/റൗഡി പട്ടികയിൽ ഉൾപ്പെടുത്താൻ വ്യവസ്ഥയുള്ളത്:
  2. കഴിഞ്ഞ 7 വർഷത്തിനിടയിൽ ഒരു തവണയെങ്കിലും കോടതി ശിക്ഷിച്ചിട്ടുള്ളവർ.
  3. ഒന്നിലധികം തവണ സാമൂഹികവിരുദ്ധ അല്ലെങ്കിൽ ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവർ.
  4. വ്യാജവാറ്റ്, കള്ളനോട്ട് അടി, മണൽവാരൽ, ഹവാല ഇടപാടുകൾ, വ്യാജ സി.ഡി. നിർമാണം എന്നിവയിൽ ഏർപ്പെടുന്നവർ.
  5. ക്വട്ടേഷൻ സംഘങ്ങൾ, വന്യജീവി വേട്ടക്കാർ, ബ്ലേഡ് പലിശക്കാർ.
  6. പൊതുമുതലോ സ്വകാര്യസ്വത്തോ തല്ലിത്തകർത്ത് നശിപ്പിക്കുന്നവർ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam