കണ്ണൂർ: കാർ കുളത്തിലേക്ക് മറിഞ്ഞ് കാർ യാത്രികനായ യുവാവിന് ദാരുണാന്ത്യം. കണ്ണൂർ അങ്ങാടിക്കടവ് സ്വദേശി ഇമ്മാനുവൽ ആണ് മരിച്ചത്. കണ്ണൂർ അങ്ങാടിക്കടവിൽ ഇന്ന് പുലർച്ചെയോടെയാണ് അപകടമുണ്ടായത്.
തൃശൂരിൽ വിദ്യാർത്ഥിയായ ഇമ്മാനുവൽ പരീക്ഷ കഴിഞ്ഞ് തിരിച്ച് അങ്ങാടിക്കടവിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. ഇരിട്ടി മേഖലയിൽ രാവിലെ മഴ പെയ്യുന്നുണ്ടായിരുന്നു.
റോഡിലൂടെ പോകുന്നതിനിടെ മരക്കൊമ്പ് വീഴുന്നത് കണ്ട് കാർ വെട്ടിയ്ക്കുകയായിരുന്നു. ഇതോടെ സമീപത്തെ തെങ്ങിൽ കാർ ഇടിച്ചുകയറി.
ഇതിനുശേഷം സമീപത്തുള്ള ചെറിയ കുളത്തിൽ കാർ മറിഞ്ഞ് വീഴുകയായിരുന്നു. കുളത്തിലേക്ക് കുത്തനെ മറിഞ്ഞ കാറിൽ നിന്ന് കാർ യാത്രികനെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്