നവാസിന്റെ അപ്രതീക്ഷിത വിയോ​ഗം ഷൂട്ടിംഗ് ഇടവേളയില്‍ വീട്ടിലേക്ക് പോകാന്‍ ഒരുങ്ങവെ 

AUGUST 1, 2025, 8:18 PM

കലാഭവൻ നവാസിന്റെ അപ്രതീക്ഷിത വിയോഗത്തിന്‍റെ ഞെട്ടലിലാണ് മലയാള സിനിമാലോകം,   ഒരു ഇടവേളയ്ക്ക് ശേഷം സിനിമകളില്‍ വീണ്ടും സജീവമായി വരികയായിരുന്ന അദ്ദേഹം പ്രകമ്പനം എന്ന  സിനിമയുടെ ചിത്രീകരണത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നതിന്‍റെ ഇടയ്ക്കാണ് മരണം.

വിജേഷ് പാണത്തൂര്‍ സംവിധാനം ചെയ്യുന്ന പ്രകമ്പനം എന്ന സിനിമയില്‍ കലാഭവന്‍ നവാസ് ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ മാസം 25 നാണ് അദ്ദേഹം സെറ്റില്‍ ജോയിന്‍ ചെയ്തത്. നാളെയും മറ്റന്നാളും നവാസിന് ചിത്രീകരണം ഉണ്ടായിരുന്നില്ല.

കലാഭവൻ നവാസിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും

vachakam
vachakam
vachakam

രണ്ട് ദിവസത്തെ ഇടവേളയ്ക്ക് വീട്ടില്‍ പോയിവരാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. സഹപ്രവര്‍ത്തകരോട് ഇക്കാര്യം പറഞ്ഞിട്ടാണ് സാധനങ്ങള്‍ എടുക്കാന്‍ ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയിലേക്ക് എത്തിയത്. മറ്റ് താരങ്ങള്‍ക്കൊപ്പം നവാസും ഇതേ ഹോട്ടലിലാണ് ദിവസങ്ങളായി താമസിച്ചിരുന്നത്.

റിസപ്ഷനിലും ഇക്കാര്യം പറഞ്ഞ് മുകളിലേക്കുപോയ നവാസിനെ ഏറെ നേരം കാണാനില്ലെന്ന് കണ്ട് റിസപ്ഷനില്‍ നിന്ന് അദ്ദേഹം താമസിക്കുന്ന മുറിയിലേക്ക് ഫോണില്‍ വിളിച്ചുവെങ്കിലും എടുത്തില്ല. ഇത് എന്തുകൊണ്ടെന്ന് അന്വേഷിക്കാന്‍ എത്തിയ റൂം ബോയ് വാതില്‍ തുറന്നുകിടക്കുന്നതായാണ് കണ്ടത്. നോക്കുമ്പോള്‍ നവാസ് നിലക്ക് വീണുകിടക്കുന്ന നിലയില്‍ ആയിരുന്നു.

vachakam
vachakam
vachakam

വിവരം അറിയിച്ചതനുസരിച്ച് ചോറ്റാനിക്കര പൊലീസ് എത്തുകയായിരുന്നു. ചോറ്റാനിക്കരയിലെ ടാറ്റ മെമ്മോറിയല്‍ ആശുപത്രിയില്‍ നിന്നും കളമശ്ശേരി മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മൃതദേഹം കൊണ്ടുപോയി. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.  


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam