മന്ത്രയുടെ ശാക്തെയം 2027 കൺവെൻഷന്റെ നാഷണൽ രജിസ്‌ട്രേഷൻ ചെയറായി ബിന്ദു സുന്ദരൻ

MARCH 15, 2026, 8:17 AM

ന്യൂയോർക്ക്: മലയാളീ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ് മന്ത്രയുടെ ശാക്തെയം 2027 കൺവെൻഷന്റെ നാഷണൽ രജിസ്‌ട്രേഷൻ ചെയറായി ബിന്ദു സുന്ദരൻ ചുമതലയേറ്റു.

ഹിന്ദു സംസ്‌കാരത്തോടും പാരമ്പര്യത്തോടും തത്ത്വചിന്തകളോടും ആഴത്തിലുള്ള സ്‌നേഹവും ദീർഘകാല പ്രതിബദ്ധതയും പുലർത്തുന്ന വ്യക്തിയാണ് ബിന്ദു സുന്ദരൻ. ഭർത്താവ് രവി സുന്ദരനും രണ്ട് മക്കളുമൊപ്പമാണ് അവർ ന്യൂയോർക്കിൽ താമസിക്കുന്നത്.

ന്യൂയോർക്ക് സ്റ്റേറ്റ് പബ്ലിക് സ്‌കൂളിൽ ബയോളജി അധ്യാപികയായ ബിന്ദു, സമൂഹസാംസ്‌കാരിക പ്രവർത്തനങ്ങളിൽ നിറ സാന്നിധ്യവും അതോടൊപ്പം വിവിധ കമ്മ്യൂണിറ്റി പരിപാടികളിലും സജീവ പങ്കാളിത്തം വഹിച്ചുവരുന്നു.

vachakam
vachakam
vachakam

ബിന്ദു സുന്ദരന്റെ നേതൃത്വത്തിൽ SHAKTHEYAM 2027 കൺവെൻഷന്റെ രജിസ്‌ട്രേഷൻ പ്രവർത്തനങ്ങൾ കൂടുതൽ ക്രമബദ്ധമായും കാര്യക്ഷമമായും മുന്നേറും എന്ന് മന്ത്ര പ്രസിഡന്റ് കൃഷ്ണരാജ് മോഹനൻ അറിയിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam