കണ്ണൂർ: മകളെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെറുപുഴ പ്രാപ്പൊയിലിലായിരുന്നു സംഭവം നടന്നത്.
എട്ട് വയസുകാരിയായ മകളെയാണ് പ്രതി ക്രൂരമായി മർദ്ദിച്ചത്. ചെറുപുഴ പൊലീസാണ് മാമച്ചൻ എന്ന ജോസിനെ അറസ്റ്റ് ചെയ്തത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
കുട്ടിയെ ഇയാൾ അരിവാൾ ഉപയോഗിച്ച് വെട്ടാനോങ്ങുകയും ശ്രമിച്ചിരുന്നു. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
സംഭവം വാർത്തയായതോടെ പ്രാങ്ക് വീഡിയോ ആണെന്നായിരുന്നു ജോസ് നൽകിയ വിശദീകരണം. മാറിതാമസിക്കുന്ന ഭാര്യയെ തിരികെ കൊണ്ടുവരാൻ വേണ്ടിയാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്തതെന്നും ഇയാൾ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ ജോസിനെതിരെ നടപടിയെടുക്കാൻ ജില്ലാ പൊലീസ് മേധാവി അനൂജ് പലിവാൾ നിർദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ജോസിനെതിരെ കേസടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്