മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസ്: കെഎസ്‌യു നേതാക്കൾക്ക് പിന്തുണയുമായി കെ സുധാകരൻ

APRIL 29, 2026, 1:01 AM

കണ്ണൂർ: മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസിൽ കെഎസ്‌യു നേതാക്കൾക്ക്   നിയമപരമായും കായികപരമായും പിന്തുണ നൽകുമെന്ന് കെ സുധാകരൻ.

കേസിലെ പ്രതിയായ സോണി പനന്താനത്തെ സുധാകരൻ വീഡിയോ കോളിൽ വിളിച്ചാണ് പിന്തുണ അറിയിച്ചത്.

 ആവശ്യമായ സഹായങ്ങൾ തന്റെ ആളുകൾ നൽകുമെന്ന് കെ സുധാകരൻ പറഞ്ഞു. ധൈര്യമായി മുന്നോട്ടു പോകാനാണ് കെഎസ്‌യു നേതാക്കളോട് കെ സുധാകരൻ നിർദേശിച്ചത്.

vachakam
vachakam
vachakam

മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനെ സമൂഹമാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തിയതിന് കെഎസ്‌യു നേതാക്കൾക്കെതിരെ കേസ് എടുത്തിരുന്നു. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് അരുണ്‍ രാജേന്ദ്രന്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് കേസ്. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ സന്ദീപിന്റെ പരാതിയില്‍ തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പൊലീസാണ് കേസെടുത്തത്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam