പാലക്കാട് : കെഎസ്ആർടിസി ജീവനക്കാർ പണിമുടക്കിന്റെ ഭാഗമാകില്ലെന്ന ഗണേഷ് കുമാറിന്റെ പ്രസ്താവനക്കെതിരെ രൂക്ഷവിമർശനവുമായി സിപിഎം നേതാവ് എ കെ ബാലൻ.
‘ഗണേഷ്കുമാർ പറഞ്ഞത് ഇടതുപക്ഷ സമീപനമല്ല. അത്തരം പ്രസ്താവനകൾ ഒഴിവാക്കേണ്ടതായിരുന്നു. സമരം ചെയ്യരുതെന്ന് പറയുന്നത് ശരിയല്ല.
നാളെ കെഎസ്ആർടിസി സർവീസ് നടത്തുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ
ഡയസ്നോൺ പ്രഖ്യാപിക്കുന്നത് സർക്കാരാണ്’. സമരം ചെയ്ത ദിവസത്തെ ശമ്പളം വേണമെന്ന് തൊഴിലാളികൾ ഇതുവരെ പറഞ്ഞിട്ടില്ലെന്നും ബാലൻ കൂട്ടിച്ചേർത്തു.
ഒരു യൂണിയനും പണിമുടക്കിന് നോട്ടീസ് നൽകിയിട്ടില്ലെന്നായിരുന്നു മന്ത്രി കെ ബി ഗണേഷ് കുമാറിൻറെ പ്രസ്താവന. വിവാദമായതോടെ കെഎസ്ആർടിസിയിലെ സിഐടിയു, എഐടിയുസി യൂണിയനുകൾ ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്