ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആദ്യകാല മെമ്പറും മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റുമായ ജയ്ചന്ദ്രൻ അന്തരിച്ചു.
അസോസിയേഷനു വേണ്ടി റേഡിയോ പ്രോഗ്രാം കണ്ടക്റ്റ് ചെയ്യുന്നതിനും മലയാളം സിനിമ കേരളത്തിൽ നിന്ന് കൊണ്ടുവരുന്നതിനും എല്ലാം മുൻപന്തിയിൽ നിന്നിട്ടുള്ള ജയചന്ദ്രൻ ഷിക്കാഗോ മലയാളി അസോസിയേഷന്റെ മുതൽകൂട്ടായിരുന്നു.
റിയൽ എസ്റ്റേറ്റ് ഏജന്റ്, ഗീതാ മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചിരുന്ന ജയചന്ദ്രൻ ഷിക്കാഗോയിലെ മലയാളി സമൂഹത്തിലെ നിറസാന്നിധ്യമായിരുന്നു.
അദ്ദേഹത്തിന്റെ വേർപാടിൽ ഷിക്കാഗോ മലയാളി അസോസിയേഷന്റെ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. മലയാളി അസോസിയേഷനും മലയാളി സമൂഹത്തിനും അദ്ദേഹം ചെയ്തിട്ടുള്ള നിസ്വാർത്ഥമായ സേവനങ്ങളെ നന്ദിയോടെ സ്മരിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്