മന്ത്രി ജെ ചിഞ്ചു റാണിയുടെ വാഹനം അപകടത്തിൽപ്പെട്ട സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

APRIL 27, 2026, 8:56 PM

കല്ലമ്പലം: മന്ത്രി ജെ ചിഞ്ചുറാണി സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. 

കഴിഞ്ഞദിവസം തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയായിരുന്നു മന്ത്രിയുടെ വാഹനം അപകടത്തിൽപ്പെട്ടത്. സ്വിഫ്റ്റ് കാർ മന്ത്രിയുടെ വാഹനത്തിൽ ഇടിക്കുകയായിരുന്നു. 

ആറ്റിങ്ങൽ ആലങ്കോട് വഞ്ചിയൂർ സ്വദേശി രജിത്തിനെയാണ് അറസ്റ്റ് ചെയ്തത്. രജിത്തിനെ കൂടാതെ ദീപു(41), ബിനു (44) എന്നിവരെയും കല്ലമ്പലം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവർ സഞ്ചരിച്ച സ്വിഫ്റ്റ് കാറും കസ്റ്റഡിയിലെടുത്തു.

vachakam
vachakam
vachakam

മദ്യപിച്ച് വാഹനം ഓടിച്ചതാണ് അപകടകാരണം എന്നാണ് പൊലീസ് വിലയിരുത്തൽ. അപകടത്തിൽ ആർക്കും പരിക്കുണ്ടായിരുന്നില്ല.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam