ഡാളസ്: നോർത്ത് ടെക്‌സസിലെ പ്രവാസി മലയാളി മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്‌സസ് പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നു. പ്രമുഖ മാധ്യമപ്രവർത്തകനും 'മറുനാടൻ മലയാളി'യുടെ സ്ഥാപക എഡിറ്ററുമായ ഷാജൻ സ്‌കറിയയുമായി സംവദിക്കാനുള്ള അവസരമാണ് ഈ ചടങ്ങിലൂടെ ഒരുങ്ങുന്നത്.
2026 മാർച്ച് 8 ഞായറാഴ്ച വൈകിട്ട് 5 മുതൽ 7 വരെ കെ.ഇ.എ ഇവന്റ് സെന്റർ, 580 കാസിൽ ഗ്ലെൻ ഡ്രൈവ്, ഗാർലൻഡ്, ടെക്‌സാസ് 75043 ഈ പരിപാടിക്ക് വേദിയാകും. 'ആഘോഷിക്കാം, ഒത്തുചേരാം' എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന സോഷ്യൽ മീഡിയ ദിനത്തോടനുബന്ധിച്ചുള്ള പ്രത്യേക പരിപാടി കൂടിയാണിത്
മലയാള മാധ്യമരംഗത്ത് ഡിജിറ്റൽ യുഗത്തിന് പുതിയ ദിശാബോധം നൽകിയ വ്യക്തികളിൽ പ്രധാനിയാണ് ഷാജൻ സ്‌കറിയ. കേരളത്തിലെ പ്രമുഖ ഓൺലൈൻ വാർത്താ പോർട്ടലായ 'മറുനാടൻ മലയാളി'യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ് അദ്ദേഹം.
അധികാരികൾക്കും പ്രമുഖർക്കും എതിരെയുള്ള അഴിമതികളും അനീതികളും പുറത്തുകൊണ്ടുവരുന്നതിൽ അദ്ദേഹം ശ്രദ്ധേയനാണ്. പലപ്പോഴും വിവാദങ്ങളിലും നിയമപോരാട്ടങ്ങളിലും അദ്ദേഹം ഉൾപ്പെട്ടിട്ടുണ്ടെങ്കിലും തന്റെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന ശൈലിയാണ് അദ്ദേഹം പിന്തുടരുന്നത്.
ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രവാസി മലയാളികൾക്കിടയിലും നാട്ടിലെ ജനങ്ങൾക്കിടയിലും വലിയ സ്വാധീനം ചെലുത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
യുകെയിലെ മലയാളി സമൂഹത്തിനിടയിൽ പ്രചാരമുള്ള 'ബ്രിട്ടീഷ് മലയാളി' എന്ന പോർട്ടലിന്റെ പിന്നിലും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുണ്ട്. മാധ്യമപ്രവർത്തനം, സോഷ്യൽ മീഡിയയുടെ കരുത്ത്, സമകാലിക രാഷ്ട്രീയസാമൂഹിക വിഷയങ്ങൾ എന്നിവയെക്കുറിച്ച് അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ നേരിട്ട് അറിയാനുള്ള അപൂർവ്വ അവസരമായിരിക്കും ഡാളസിലെ ഈ സംഗമം.
കൂടുതൽ വിവരങ്ങൾക്കായി താഴെ പറയുന്നവരുമായി ബന്ധപ്പെടാവുന്നതാണ്.
ലാലി ജോസഫ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
