ലോക വനിതാദിനം, ഫൊക്കാന വിമെൻസ് ഡേ സെലിബ്രേഷൻസ് 2026; മാർച്ച് 21 ശനിയാഴ്ച രാവിലെ 10 മണിക്ക്

MARCH 19, 2026, 2:10 PM

ന്യൂയോർക്ക് : ഇന്റർനാഷണൽ വനിതാ ദിനാഘോഷത്തോട് അനുബന്ധിച്ചു ഫൊക്കാന നടത്തുന്ന വിമെൻസ്‌ഡേ സെലിബ്രേഷൻസ് 2026 മാർച്ച് 21 ശനിയാഴ്ച രാവിലെ 10  മണിക്ക് സൂം മീറ്റിലൂടെ നടക്കും. വിശിഷ്ട അധിതികളായി ഡോ. പ്രമീള ദേവി (മുൻ കേരളാ സ്റ്റേറ്റ് വനിതാ കമ്മിഷൻ മെംബെർ) പ്രൊഫ. ഗോപിനാഥ് മുതുകാട്, ഡോ. ആനി പോൾ, രഞ്ജനി സൈഗാൾ (Exe.Dir. Ekal Foundation of USA)  എന്നിവർ  ആശംസ പ്രസംഗങ്ങൾ  നടത്തും.

Zoom ID : 2015612345,  Password :12345

ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി, ട്രസ്റ്റീ ബോർഡ് ചെയർമാൻ ജോജി തോമസ്, ഫൊക്കാന അഡി. അസോസിയേറ്റ് ട്രഷറർ മില്ലി ഫിലിപ്പ്,  ട്രസ്റ്റീ ബോർഡ് മെബർ ലീല മാരേട്ട് എന്നിവർ   ആശംസകൾ നേർന്ന് സംസാരിക്കും.

vachakam
vachakam
vachakam

ഫൊക്കാനയുടെ ഇപ്പോഴത്തെ ഭരണ സമിതിയിൽ വിമൻസ് ഫോറം ചെയർപേഴ്‌സണായി പ്രവർത്തിച്ചുവരുന്ന രേവതി പിള്ളയുടെ നേതൃത്വത്തിൽ സ്ത്രീ ശാക്തീകരണ രംഗത്ത് വിപ്ലവകരമായ നേട്ടങ്ങളാണ് കൈവരിച്ചിട്ടുള്ളത്. ഫൊക്കാനയിൽ ഇന്നു വരെ കണ്ടിട്ടില്ലാത്ത ഒട്ടേറെ മാറ്റങ്ങൾക്ക് നാന്ദി കുറിക്കാൻ രേവതി പിള്ളയുടെ നേതൃത്വത്തിലുള്ള വിമൻസ് ഫോറത്തിനു കഴിഞ്ഞു. സ്ത്രീ ശാക്തീകരണത്തിലൂന്നിക്കൊണ്ട് രേവതി പിള്ളയും മറ്റു വിമൻസ് ഫോറം പ്രവവർത്തകരും നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഫൊക്കാനയുടെ ഇത്തവണത്തെ പ്രധാന പ്രവർത്തനങ്ങളിൽ ഒന്നായി മാറിയിരുന്നു.

നോർത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ വനിതാ ഫോറത്തിന്റെ പ്രവർത്തനങ്ങൾ പരക്കെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. ചിന്തോദ്ദീപകമായ സെമിനാറുകൾക്കും വർക്ക് ഷോപ്പുകൾക്കുമൊക്കെ നേതൃത്വംകൊടുക്കുന്ന വിമൻസ് ഫോറത്തിന് പിന്തുണയുമായി ലോത്തിലേക്കും ഏറ്റവും വലുതും പുരാതനവുമായ ഫൊക്കാന നേതൃത്വവും പ്രവർത്തിക്കുന്നു.

അഭിപ്രായ സ്വാതന്ത്ര്യവും, സമത്വവും ആൺപെൺ വ്യത്യാസമില്ലാതെ ഭരണഘടനാ ഓരോ പൗരനും അനുശാസിച്ചു തന്നിട്ടുള്ള മൗലികാവകാശമാണ്. തുല്യമായ അഭിപ്രയ സ്വാതത്ര്യം, ബിൽഡ് സ്മാർട്ട്, പുത്തൻ ആശയങ്ങൾ പുതു ലോകത്തിന് വേണ്ടി എന്നൊക്കെയുള്ള മുദ്രാവാക്യങ്ങൾ വാചകത്തിൽ മാത്രം ഒതുങ്ങുകയാണെന്ന് രേവതി പിള്ള  അഭിപ്രായപ്പെട്ടു.

vachakam
vachakam
vachakam

ഇനിയും ഫൊക്കാന വിമൻസ് ഫോറം അമേരിക്കയിലെയും, ഇന്ത്യയിലെയും സാംസ്‌കാരിക രാഷ്ട്രീയമേഖലക്കും സംഭാവന നൽകുവാൻ വേണ്ടതെല്ലാം ചെയ്യുമെന്നും ഫൊക്കാന വിമൻസ് ഡേ സെലിബ്രേഷൻസിൽ ഏവരും പങ്കെടുക്കണമെന്നും വിമൻസ് ഫോറം ചെയർ രേവതി പിള്ള, സെക്രട്ടറി സുബി ബാബു, കോ-ചെയർസായ സരൂപാ അനിൽ, ബിലു കുര്യൻ, ഷീല ചെറു, ശ്രീവിദ്യ രാമചന്ദ്രൻ, വിമൻസ് ഫോറം എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്‌സായ ഷോജി സിനോയ്, ശോശാമ്മ ആൻഡ്രൂസ്, അബ്ജ അരുൺ, പ്രിയ ലൂയിസ്, സുനൈന ചാക്കോ, ഉഷ ചാക്കോ, ലിസി തോമസ്, ശീതൾ ദ്വാരക, എൽസി വിതയത്തിൽ, കവിത മേനോൻ, ഷീന എബ്രഹാം, ജൈന്റ്‌ജോൺ എന്നിവർ അഭ്യർത്ഥിക്കുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam