കൊച്ചി: കലൂർ ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച നടക്കുന്ന ഇന്ത്യ–ഹോങ്കോംഗ് (AFC ഏഷ്യൻ കപ്പ് യോഗ്യത) ഫുട്ബോൾ മത്സരത്തോടനുബന്ധിച്ച് കൂടുതൽ സർവീസുകൾ കൊച്ചി മെട്രോ നടത്തും.യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കുറഞ്ഞ ഇടവേളകളിൽ കൂടുതൽ സർവീസുകൾ നടത്തുമെന്ന് ആണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
വൈകിട്ട് 7 മുതൽ ജെഎൽഎൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ നിന്ന് തൃപ്പൂണിത്തുറയിലേക്കും ആലുവയിലേക്കും നിശ്ചിത ഇടവേളകളിൽ ട്രെയിനുകൾ സർവീസ് നടത്തും. തൃപ്പൂണിത്തുറയിലേക്ക് 7:02, 7:09, 7:17, 7:24, 7:32, 7:40, 7:48, 7:56, 8:04, 8:12, 8:22, 8:30, 8:39, 8:47, 8:56 എന്നീ സമയങ്ങളിലാണ് സർവീസ്.
ആലുവയിലേക്ക് 7:02, 7:09, 7:17, 7:23, 7:31, 7:38, 7:46, 7:53, 8:00, 8:07, 8:16, 8:25, 8:34, 8:42, 8:50 എന്നീ സമയങ്ങളിൽ ട്രെയിനുകൾ സർവീസ് നടത്തും.
അതേസമയം, ഒമ്പത് മണിക്കു ശേഷം പതിവ് പോലെ സർവീസ് 11 മണിവരെ തുടരും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
