ഐ.ഒ.സി യുഎസ്എ കേരള ചാപ്റ്റർ തിരഞ്ഞെടുപ്പ് പ്രചാരണം: രമേശ് ചെന്നിത്തല മുഖ്യാതിഥി

MARCH 30, 2026, 8:38 AM

ന്യൂയോർക്ക്: 2026ൽ നടക്കാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവാസി മലയാളികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) യുഎസ്എ കേരള ചാപ്റ്റർ വിപുലമായ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിക്കുന്നു. ഇതിന്റെ ഭാഗമായി മാർച്ച് 30, തിങ്കൾ (സെൻട്രൽ ടൈം 8:30pm , ഈസ്റ്റേൺ ടൈം 9:30pm) സംഘടിപ്പിക്കുന്ന പ്രത്യേക ഓൺലൈൻ കോൺഫറൻസിൽ മുൻ പ്രതിപക്ഷ നേതാവും ഐ.എൻ.സി ക്യാമ്പയിൻ കമ്മിറ്റി ചെയർമാനുമായ രമേശ് ചെന്നിത്തല എം.എൽ.എ മുഖ്യാതിഥിയായി സംസാരിക്കും.

കേരളത്തിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തുന്നതിനും യു.ഡി.എഫിന്റെ വിജയത്തിനായി അമേരിക്കയിലെ മലയാളി സമൂഹത്തിന് നൽകാൻ കഴിയുന്ന സംഭാവനകളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനുമാണ് ഈ യോഗം വിളിച്ചുചേർത്തിരിക്കുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പ്രവാസികളുടെ വോട്ടുകൾ ഉറപ്പാക്കുന്നതിനൊപ്പം, നാട്ടിലുള്ള തങ്ങളുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും സ്വാധീനിക്കുന്നതിൽ പ്രവാസികൾക്കുള്ള നിർണ്ണായക പങ്കിനെക്കുറിച്ച് രമേശ് ചെന്നിത്തല വിശദീകരിക്കും.

സൂം പ്ലാറ്റ്‌ഫോം വഴി നടക്കുന്ന ഈ മീറ്റിംഗിൽ അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് പ്രവർത്തകർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

vachakam
vachakam
vachakam

കേരളത്തിലെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ വിജയം ഉറപ്പാക്കുന്നതിൽ പ്രവാസി സമൂഹത്തിന് വലിയ പങ്കുവഹിക്കാനുണ്ടെന്നും, എല്ലാവരും ഈ ചർച്ചയിൽ പങ്കുചേരണമെന്നും ഐ.ഒ.സി യുഎസ്എ കേരള ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam