 
            -20251031042835.jpg) 
            
കൊല്ലം: ആഭിചാരക്രിയക്ക് കൂട്ടുനിൽക്കാത്തതിനെ തുടർന്ന് ഭാര്യയുടെ മുഖത്ത് തിളച്ച മീൻകറി ഒഴിച്ച് പൊള്ളിച്ച സംഭവത്തിൽ ഏരൂർ സ്വദേശിയായ ഉസ്താദിന്റെ മൊഴിയെടുക്കാൻ പൊലീസ്.
മീൻകറി വീണതിനെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ റജില ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഭർത്താവ് സജീറിനെതിരെ റെജിലിയുടെ വീട്ടുകാർ ചടയമംഗലം പൊലീസിൽ പരാതി നൽകിയിരുന്നു.
ഉസ്താദിനെ ആവശ്യമെങ്കിൽ പ്രതി പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന് ശേഷം ഭർത്താവ് സജീർ ഒളിവിലാണ്. സജീറിനായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കുട്ടിയെ മർദിച്ചതിനും സജീറിനെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. റജിലയുടെ വിശദമായ മൊഴിയെടുക്കാനാണ് പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
ആഭിചാരക്രിയക്ക് കൂട്ടുനിന്നില്ലെന്ന് പറഞ്ഞായിരുന്നു ഭാര്യയ്ക്ക് നേരെ ഭർത്താവിന്റെ പീഡനം. ഏരൂർ സ്വദേശിയായ ഉസ്താദ് ജപിച്ച് നൽകിയ ചരട് കുടോത്രമാണെന്ന് പറഞ്ഞതിനെ തുടർന്നാണ് ഭർത്താവ് ക്രൂരപീഡനം നടത്തിയത്. ഇതിന് പിന്നാലെ റജിലയുടെ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു.
ഉസ്താദിന്റെ നിർദേശപ്രകാരം ഭർത്താവ് തന്നോട് മുടി അഴിച്ച് സ്റ്റൂളിൽ ഇരിക്കാൻ ആവശ്യപ്പെട്ടെന്നും ഇരിക്കാത്തതിനാലാണ് തന്നെ അക്രമിച്ചതെന്നും റജില പറഞ്ഞിരുന്നു. ഭർത്താവ് സജീറിനെതിരെ റെജിലിയുടെ വീട്ടുകാർ ചടയമംഗലം പൊലീസിൽ പരാതി നൽകി. ഇന്നലെ രാവിലെ 9 മണിക്കാണ് സംഭവം. ഒളിവിൽ കഴിയുന്ന ഭർത്താവ് സജീറിനെതിരെയും ഉസ്താദിനെതിരെയും പൊലീസ് തിരച്ചിൽ ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
 
ഇവിടെ ക്ലിക്ക് ചെയ്യുക
. 
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
 
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
 
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
