ഹൂസ്റ്റൺ: ഗർഭിണിയായ ഭാര്യയുടെ മരണത്തിൽ ഭർത്താവിനെതിരെ കൊലക്കുറ്റം ചുമത്തി. ലീ മോംഗേഴ്‌സൺ ഗില്ലി (38) എന്നയാളാണ് ഭാര്യ ക്രിസ്റ്റ ഗില്ലിയെ (38) കൊലപ്പെടുത്തിയത്. ഇയാളെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്യുകയും ഹാരിസ് കൗണ്ടി ജയിലിൽ അടയ്ക്കുകയും ചെയ്തു.
ഹാരിസ് കൗണ്ടി ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഫോറൻസിക് സയൻസസിന്റെ ഒരു പോസ്റ്റ്‌മോർട്ടം ക്രിസ്റ്റ ഗില്ലിയുടെ മരണം 'കഴുത്ത് ഞെരുക്കം മൂലമുള്ള' കൊലപാതകമാണെന്ന് വിധിച്ചു. 38 കാരിയായ ക്രിസ്റ്റ മരിക്കുമ്പോൾ ഒമ്പത് ആഴ്ച ഗർഭിണിയായിരുന്നുവെന്ന് മെഡിക്കൽ എക്‌സാമിനറുടെ ഓഫീസ് അറിയിച്ചു.
അധികാരികൾ പറയുന്നതനുസരിച്ച്, ലീയും ക്രിസ്റ്റയും അവരുടെ രണ്ട് കുട്ടികളുമായി എട്ടാം സ്ട്രീറ്റിന് സമീപമുള്ള ആൾസ്റ്റൺ സ്ട്രീറ്റിലെ ഹൈറ്റ്‌സ് ഹോമിൽ നിന്നും ഒക്‌ടോബർ 7ന് തിങ്കളാഴ്ച രാത്രി 911 എന്ന നമ്പറിൽ വിളിപ്പോൾ ഭാര്യ അമിതമായി കഴിച്ച് ആത്മഹത്യ ചെയ്തതായി പറഞ്ഞു.
തന്റെ ഭാര്യ പ്രതികരിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥരോട് പറഞ്ഞതായും റിപ്പോർട്ടുണ്ട്. പാരാമെഡിക്കുകൾ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ക്രിസ്റ്റ ഗില്ലിയുടെ മുഖത്ത് ചതവുകളും പ്രകടമായ മുറിവുകളുമുണ്ടെന്ന് ആശുപത്രി ജീവനക്കാർ സൂചിപ്പിച്ചു.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്