പത്തനംതിട്ട: പൊലീസിൻറെ റൗഡി ലിസ്റ്റിലുള്ള യുവാവ് തൂങ്ങിമരിച്ചതോടെ പൊലീസിന് നേരെ അക്രമം അഴിച്ചുവിട്ട് സുഹൃത്തുക്കൾ. പത്തനംതിട്ട
കൊടുമണ്ണിലാണ് അതുൽ പ്രകാശ് എന്നയാൾ ജീവനൊടുക്കിയത്. സംസ്കാരത്തിന് ശേഷം അതുലിൻറെ സുഹൃത്തുക്കൾ പൊലീസിന് നേരെ കല്ലെറിഞ്ഞു. സംഭവത്തിൽ ഏഴ് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ഇവർ ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പൊലീസിന് നേരെ കല്ലെറിഞ്ഞതിന് പുറമെ വെള്ളിയാഴ്ച വൈകുന്നേരം റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന ചില സ്വകാര്യ വാഹനങ്ങൾ തടഞ്ഞുനിർത്തി അതിന് കേടുപാടുകൾ വരുത്തിയതായും ആരാപണമുണ്ട്.
തുടർന്ന് കൂടുതൽ പൊലീസ് സംഘമെത്തി ഇവരെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചതോടെ പലരും ഓടിപ്പോയി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്