ശബരിമല: മണ്ഡല പൂജയുടെ പ്രധാന ദിവസങ്ങളായ ഡിസംബർ 25 നും 26 നും വെർച്വൽ ക്യൂ എണ്ണം കുറച്ചു. സ്പോട് ബുക്കിങ്ങും ഒഴിവാക്കി.
തീർഥാടകരുടെ വലിയ തിരക്ക് കണക്കിലെടുത്താണ് ഈ ക്രമീകരണം ഏർപ്പെടുത്തിയത്.
തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തി ദീപാരാധന നടക്കുന്ന 25 ന് വെർച്വൽ ക്യൂ 54,444 പേർക്കു മാത്രമായി കുറച്ചു. മണ്ഡല പൂജ നടക്കുന്ന 26ന് 60,000 പേർക്കു മാത്രമാണ് ദർശനത്തിന് അവസരം ഉള്ളത്.
25നും 26 നും സ്പോട് ബുക്കിങ് നടത്തി ദർശനത്തിനു കടത്തിവിടില്ല. 26 ന് ഉച്ചയ്ക്ക് 12നും 12.30 നും മധ്യേയാണ് മണ്ഡല പൂജ. രണ്ടു ദിവസമായി 20,000നു മുകളിലാണ് സ്പോട് ബുക്കിങ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്