വോട്ടർ രജിസ്‌ട്രേഷന് യുഎസ് പൗരത്വത്തിന്റെ തെളിവ് ആവശ്യപ്പെടുന്ന 'സേവ് ആക്ട് 'ഹൗസ് പാസാക്കി

APRIL 13, 2025, 3:29 AM

വാഷിംഗ്ടൺ ഡി സി: ഫെഡറൽ തിരഞ്ഞെടുപ്പുകളിൽ വോട്ടവകാശത്തിന് രജിസ്റ്റർ ചെയ്യുമ്പോൾ യുഎസ് പൗരത്വത്തിന്റെ തെളിവ് ആവശ്യപ്പെടുന്ന 'സേവ് ആക്ട് ' യുഎസ് ഹൗസ് പാസാക്കി.

ഫെഡറൽ തിരഞ്ഞെടുപ്പുകളിൽ വോട്ടുചെയ്യുന്നതിന് രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് ഒരു വ്യക്തിയുടെ യുഎസ് പൗരത്വത്തിന്റെ രേഖകൾ സംസ്ഥാനങ്ങൾക്ക് നിർബന്ധമാക്കുന്നതിനും സംസ്ഥാനങ്ങൾ പൗരന്മാരല്ലാത്തവരെ അവരുടെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും സേവ് ആക്ട് 1993ലെ ദേശീയ വോട്ടർ രജിസ്‌ട്രേഷൻ നിയമം (NVRA) ഭേദഗതി ചെയ്യും 'മോട്ടോർ വോട്ടർ' നിയമം എന്നും ഇത് അറിയപ്പെടുന്നു.

അനുകൂലമായി വോട്ട് 220 ലഭിച്ചപ്പോൾ എതിർത്ത് 208 പേര് വോട്ട് ചെയ്തു, ഒരു ഡെമോക്രാറ്റ് അംഗം മെഡിക്കൽ പ്രശ്‌നങ്ങൾ കാരണം ഹാജരായില്ല. ബില്ലിനെ പിന്തുണച്ച് നാല് റിപ്പബ്ലിക്കൻമാർ ഒഴികെ എല്ലാ റിപ്പബ്ലിക്കൻമാരും നാല് ഡെമോക്രാറ്റുകളും വോട്ട് ചെയ്തു.

vachakam
vachakam
vachakam

ഫെഡറൽ, സംസ്ഥാന, മിക്ക തദ്ദേശ തിരഞ്ഞെടുപ്പുകളിലും വോട്ടുചെയ്യുന്നതിൽ നിന്ന് പൗരന്മാരല്ലാത്തവരെ വിലക്കിയിട്ടുണ്ടെങ്കിലും, കാലിഫോർണിയ, മേരിലാൻഡ്, വെർമോണ്ട്, വാഷിംഗ്ടൺ ഡി.സി. എന്നിവിടങ്ങളിലെ മുനിസിപ്പാലിറ്റികൾ പൗരന്മാരല്ലാത്തവരെ തദ്ദേശ തിരഞ്ഞെടുപ്പുകളിൽ വോട്ടുചെയ്യാൻ അനുവദിക്കുന്നു.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam