വൈദ്യുതി പ്രതിസന്ധി; സർക്കാരിനെതിരെ ജനരോഷം

SEPTEMBER 8, 2026, 8:23 PM

തിരുവനന്തപുരം: വിഡിഎസ് സർക്കാർ അധികാരമേറ്റതു മുതൽ വൈദ്യുതി പ്രതിസന്ധിയിൽ നട്ടം തിരിയുകയാണ്. കടുത്ത വൈദ്യുത നിയന്ത്രണം മൂലം ജനരോഷം സർക്കാരിനെതിരെ ഉയരുന്നുണ്ട്. 

ചില സ്ഥലങ്ങളിൽ കഴിഞ്ഞ ദിവസം മൂന്ന് വട്ടമായിരുന്നു വൈദ്യുതി നിയന്ത്രണം. ആവശ്യകത ഉയര്‍ന്നതും ഗ്രിഡിലെ ഫ്രീക്വന്‍സി കുറഞ്ഞതിനാൽ സതേണ്‍ റീജിയന്‍ ലോഡ് ഡെസ്പാച്ച് സെന്‍റര്‍ ഇടപെട്ടതുമാണ് കാരണം. മഴയില്ലാത്തതിനാൽ ചൂട് കൂടുതലാണ്. 

അതിനിടെ വൈദ്യുതി  പ്രതിസന്ധി ചര്‍ച്ച ചെയ്യാൻ ഇന്ന് തിരുവനന്തപുരത്ത് ഉന്നത തല യോഗം ചേരും.

vachakam
vachakam
vachakam

മന്ത്രി സണ്ണി ജോസഫിന്‍റെ ചേംബറിൽ രാവിലെ 11 മണിക്കാണ് യോഗം. കെഎസ്ഇബി ചെയര്‍മാൻ, ബോര്‍ഡ് അംഗങ്ങള്‍ എന്നിവരടക്കം യോഗത്തിൽ പങ്കെടുക്കും.

കടുത്ത വേനലിലെ വര്‍ധിച്ച ആവശ്യകത മുന്നിൽ കണ്ട് വേണ്ടത്ര മുന്നൊരുക്കം നടത്തുന്നതിൽ സര്‍ക്കാരിനും ബോര്‍ഡിനും വലിയ വീഴ്ച സംഭവിച്ചെന്ന വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിൽ കൂടിയാണ് യോഗം ചേരുന്നത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam