കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്: മുഹമ്മദ്‌ ഹനീഷിന് മുന്നറിയിപ്പുമായി ഹൈക്കോടതി

JUNE 19, 2026, 2:05 AM

കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ മുഹമ്മദ്‌ ഹനീഷിനെതിരെ വീണ്ടും ഹൈക്കോടതി. 

കേസിൽ മുഹമ്മദ് ഹനീഷിനോട് ഇന്ന് നേരിട്ട് ഹാജരാകാണമെന്ന് കോടതി നിർദേശിച്ചിരുന്നു. എന്നാൽ, ഹനീഷ് എത്തിയില്ല. ബഡ്ജറ്റിന്റെ തിരക്കിലാണ് എന്നായിരുന്നു കോടതിയിൽ ഹനീഷ് അറിയിച്ചത്.

തിങ്കളാഴ്ച കോടതിയിൽ ഹാജരാകണമെന്നും ഇല്ലെങ്കിൽ കടുത്ത നിയമനടപടി നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി.അറസ്റ്റ് അടക്കമുള്ള നിയമനടപടി നേരിടേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. അതേസമയം, പുതിയ വ്യവസായ വകുപ്പ് സെക്രട്ടറി കെ ബിജുവിനെയും കേസിൽ കക്ഷിച്ചേർത്തു.

vachakam
vachakam
vachakam

പ്രതികൾക്കെതിരെയുള്ള പ്രോസിക്യൂഷൻ അനുമതിയിൽ ഇനി സമയം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. തന്ത്രങ്ങൾ കോടതിയോട് വേണ്ടെന്നും ജസ്റ്റിസ് എ ബദറുദ്ധീൻ മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച ഹാജരാകണം. ഇല്ലെങ്കിൽ കടുത്ത നിയമനടപടി നേരിടേണ്ടി വരും.

ജൂലൈ ഒമ്പതിനുള്ളിൽ പ്രോസിക്യൂഷൻ അനുമതി നൽകണമെന്ന് നിർദേശം നൽകി. ഇനി സമയം അനുവദിക്കാനാവില്ല. പ്രോസിക്യൂഷൻ അനുമതി നൽകയില്ലെങ്കിൽ കോടതിയലക്ഷ്യം നേരിടേണ്ടി വരുമെന്നുമാണ് ഹൈക്കോടതി മുന്നറിയിപ്പ്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam