കൊച്ചി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ അപമാനിച്ചെന്ന കേസിൽ നിയമ വിദ്യാർഥിക്കെതിരായ ക്രിമിനൽ നടപടികൾ ഹൈക്കോടതി റദ്ദാക്കി.
ക്രിസ്തുമസ് ആഘോഷങ്ങളുടെ ഒരുക്കവുമായി ബന്ധപ്പെട്ട്, ഗാന്ധി പ്രതിമയിൽ കണ്ണടയും റീത്തും വെച്ച് അപമാനിച്ചു എന്നായിരുന്നു പൊലീസ് കേസ്.
ഭാരത് മാതാ കോളജിലെ നിയമ വിദ്യാർഥിയായ 23 കാരനെതിരെയാണ് പൊലീസ് കേസെടുത്തിരുന്നത്. വിദ്യാർഥിയുടെ പ്രവൃത്തി അങ്ങേയറ്റം അധാർമികവും നിർഭാഗ്യകരവുമാണെന്ന് നിരീക്ഷിച്ച കോടതി, പക്ഷേ ഇത്തരം പ്രവൃത്തികള്‍ക്ക് ക്രിമിനൽ നടപടികൾ സ്വീകരിക്കാൻ ചട്ടമില്ലെന്ന് വ്യക്തമാക്കിയാണ് നടപടികൾ അവസാനിപ്പിച്ചത്.
2023 ഡിസംബറിലാണ്, ഗാന്ധിജിയുടെ പ്രതിമയിൽ കൂളിങ് ഗ്ലാസും റീത്തും വച്ച് അപമാനിച്ചെന്ന പരാതി ഉയർന്നത്. “ഗാന്ധിജി മരിച്ചുപോയി” എന്ന് ഉച്ചത്തിൽ വിളിച്ച് പറയുകയും ചെയ്തു. വീഡിയോ വിദ്യാർഥികളുടെ വാട്സാപ്പ് ഗ്രൂപ്പിൽ പ്രചരിക്കുകയും ചെയ്തതിനെത്തുടർന്ന് കോളജ് പ്രിൻസിപ്പൽ വിദ്യാർഥിയെ സസ്പെൻഡ് ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്