ന്യൂയോർക്ക് : ഫൊക്കാനയുടെ പ്രവർത്തന മേഖലയിൽ അഭിമാനമായി ഫൊക്കാന ഹെൽത്ത് കാർഡ് വീണ്ടും നിലവിൽ വന്നു. ഫൊക്കാനയിലെ അംഗസംഘടനയിലെ എല്ലാ അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും നാട്ടിലെ ബന്ധു മിത്രാധികൾക്കും പ്രയോജനകരമായ ഒട്ടേറെ ഇളവുകൾ ഉൾക്കൊള്ളിച്ചിട്ടുകൊണ്ട് ഹെൽത്ത് കാർഡു കരാറുകൾ രാജഗിരി ഹോസ്പിറ്റൽ പുതുക്കുകയും പാല മെഡ്‌സിറ്റി, തിരുവല്ല ബിലീവേഴ്‌സ് ഹോസ്പിറ്റൽ എന്നിവയുമായി ഫൈനൽ സ്റ്റേജിലുള്ള ചർച്ചകളും നടക്കുന്നു', കൂടാതെ കേരളത്തിലെ പ്രമുഖ ഹോസ്പിറ്റലുകളുമായും ചർച്ചകളും നടക്കുണ്ട്. മുന്ന് മാസത്തിനുള്ളിൽ കേരളത്തിലെ പ്രമുഖ ആശുപത്രികളും ഈ ഹെൽത്ത് കാർഡിൽ അംഗങ്ങൾ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് പ്രസിഡന്റ് സജിമോൻ ആന്റണി അഭിപ്രായപ്പെട്ടു.
അമേരിക്കയിലെ ഇൻഷൂറൻസ് പരിരക്ഷയുടെ പരിധിയിൽ വരാത്ത ഡെന്റൽ,കോസ്മറ്റിക്ക് ചികിത്സകൾ തുടങ്ങിയവ അമേരിക്കൻ മലയാളികൾക്ക് പ്രത്യേക പരിഗണന നൽകി സേവനം നൽകാൻ ഫൊക്കാന ഹെൽത്ത് കാർഡ് ഉപയോഗപ്പെടും. നിങ്ങളുടെ നാട്ടിലെ പ്രായമായ മാതാപിതാക്കളും ബന്ധു ജനങ്ങളും മെഡിക്കൽ കാർഡ് വഴി പ്രത്യേക ചികിത്സ ഏർപ്പാട് ചെയ്യാനും ഓൺലൈൻ വഴി അപ്പോയ്ന്റ്‌മെന്റ് എടുക്കുവാനും ഡോക്ടറെ കാണുവാനും ഉള്ള സംവിധാനവും ഹെൽത്ത് കാർഡ് വഴി ലഭിക്കുന്ന ഒന്നുകുടിയാണ്. ഹെൽത്ത് ചെക്ക് അപ്പ് ഈ പാക്കേജിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട് അന്തരാഷ്ട്ര നിലവാരമുള്ള ആശുപത്രികളെ മാത്രമേ ഈ സ്‌കീമിന്റെ ഭാഗമായി ഉൾപ്പെടുത്തുകയുള്ളു.
കേരളത്തിലെ ആരോഗ്യമേഖലയിൽ ചുരുങ്ങിയ കാലംകൊണ്ട് നിരവധി മാറ്റങ്ങൾ ആണ് വന്നുകൊണ്ടിരിക്കുന്നത്. 2020 മുതൽ 2022 വരെ ജോർജി വർഗീസ് പ്രസിഡന്റ് ആയിരുന്ന സമയത്തു ഫൊക്കാന ഹെൽത്ത് കാർഡ് രണ്ടായിരത്തിൽ അധികം ആളുകൾ ഉപയോഗിക്കുകയുണ്ടായി. അന്ന് രാജഗിരി ഹോസ്പിറ്റലുമായി മാത്രമായിരുന്നു അഫ്‌ലിയേഷൻ. പക്ഷേ ഇന്ന് വളരെ അധികം ആശുപത്രികൾ ഇതിന്റെ ഭാഗമാകാൻ ചർച്ചകൾ പുരോഗമിക്കുബോൾ വളരെ അധികം ആളുകൾക്ക് പ്രയോജനം ഉണ്ടാകും എന്ന് വിശ്വസിക്കുന്നു.
ഹെൽത്ത് കാർഡ് ഹോൾഡേഴ്‌സിന് ഈ ഹോസ്പിറ്റലുകൾ സ്‌പെഷ്യൽ പ്രിവിലേജ് ഏർപ്പെടുത്തിയിട്ടുണ്ട്, അതുപോലെ തന്നെ ഡിസ്‌കൗണ്ട്കളും ഈ കാർഡ് ഹോൾഡേഴ്‌സിന് ലഭിക്കുന്നതാണ് എന്ന് പ്രസിഡന്റ് സജിമോൻ ആന്റണി, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷർ ജോയി ചാക്കപ്പൻ, എക്‌സി. വൈസ് പ്രസിഡന്റ് പ്രവീൺ തോമസ്, വൈസ് പ്രസിഡന്റ് വിപിൻ രാജു, ജോയിന്റ് സെക്രട്ടറി മനോജ് ഇടമന, ജോയിന്റ് ട്രഷർ ജോൺ കല്ലോലിക്കൽ, അഡിഷണൽ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡിഷണൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ് , വിമൻസ് ഫോറം ചെയർപേഴ്‌സൺ രേവതി പിള്ള, ട്രസ്റ്റീ ബോർഡ് ചെയർ ജോജി തോമസ് എന്നിവർ അറിയിച്ചു.
ശ്രീകുമാർ ഉണ്ണിത്താൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്