തിരുവനന്തപുരം: നവകേരള യാത്രയിലെ മര്‍ദനക്കേസില്‍ പ്രതികളായ മുഖ്യമന്ത്രിയുടെ ഗണ്മാന്മാരെ സസ്പെന്‍ഡ് ചെയ്തേക്കും. നിലവിലെ ആലപ്പുഴ എം.എല്‍.എ എ.ഡി തോമസ് ഉള്‍പ്പടെയുള്ളവരെ മര്‍ദിച്ച കേസിലെ തുടരന്വേഷണത്തിനാണ് നീക്കം.
മര്‍ദനത്തില്‍ വീഴ്ചയില്ലെന്ന നിലവിലെ അന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് തോമസ് ഉടന്‍ പരാതി നല്‍കുന്നതോടെ നടപടി തുടങ്ങാനാണ് ആലോചന.
പരാതി ലഭിച്ചാലുടന്‍ സസ്പെന്ഷന് ഉണ്ടായേക്കുമെന്നാണ് വിവരം. ഇരുവരെയും മാറ്റിനിര്‍ത്തി അന്വേഷണം നടത്താനുളള തീരുമാനത്തിലേക്ക് കടക്കാനാണ് പൊലീസ് നീക്കം.
മര്‍ദ്ദന ദൃശ്യങ്ങള്‍ കിട്ടിയില്ല എന്നായിരുന്നു ആദ്യ ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട്. അതിനിടെ അനില്‍കുമാറിന് സി ഐ തസ്തികയിലേക്ക് സ്ഥാനക്കയറ്റവും നല്‍കിയിരുന്നു. 2023 ഡിസംബര്‍ പതിനഞ്ചിനാണ് ആലപ്പുഴ ജനറല്‍ ആശുപത്രി ജംഗ്ഷന് സമീപത്തുവെച്ച് കെഎസ്യു- യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ക്രൂര മര്‍ദനമേറ്റത്. മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നില്‍ പ്രതിഷേധിച്ചതിനായിരുന്നു മര്‍ദ്ദനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
