ഷിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തിൽ ഗ്രാൻഡ് പേരന്റ്‌സ് ഡേ ജൂലൈ 26 ഞായറാഴ്ച വിപുലമായി ആഘോഷിച്ചു. രാവിലെ പത്തു മണിക്ക് നടന്ന വി. കുർബാനക്ക് ഫാ. ജെയിംസ് മാത്യു പ്ലാത്തോട്ടത്തിൽ മുഖ്യ കാർമ്മികത്വം വഹിച്ചു.
വികാരി ഫാ. സിജു മുടക്കോടിൽ, അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുര എന്നിവർ സഹകാർമ്മികരായിരുന്നു. നമ്മുടെ വിശ്വാസ ജീവിതത്തിൽ നേടും തൂണുകളായി നിന്നതു ഗ്രാൻഡ് പേരന്റ്‌സ് ആണെന്നും അവരിലൂടെ ലഭിച്ച നന്മകൾക്ക് നാം എന്നും നന്ദി ഉള്ളവരായിരിക്കണമെന്നും ഫാ. ജെയിംസ് തന്റെ വചനസന്ദേശത്തിൽ പ്രസ്താവിച്ചു.
തുടർന്ന് എല്ലാ ഗ്രാൻഡ് പേരെൻസിനും വേണ്ടി പ്രത്യേക ആശീർവാദ പ്രാർത്ഥന നടത്തി. കൊച്ചുമക്കളെ പ്രാതിനിധീകരിച്ച് ഇവാന മണ്ണൂക്കുന്നേൽ ആശംസാ പ്രസംഗം നടത്തി.
എല്ലാ ഗ്രാൻഡ് പേരെൻസിനും ഇടവകയുടെ പ്രത്യേക ഉപഹാരം ബഹുമാനപ്പെട്ട വൈദികർ സമ്മാനിച്ചു. തദവസരത്തിൽ കുട്ടികൾ മംഗളഗാനം ആലപിച്ചു.
രാവിലെ 8 മണിക്കും വൈകുന്നേരം 5:30 നും നടന്ന വി. കുര്ബാനക്കും ആശീർവാദ പ്രാർഥനക്കും സമ്മാന വിതരണത്തിനും ഫാ. സിജു മുടക്കോടിൽ, ഫാ. അനീഷ് മാവേലിപുത്തൻപുര, ഫാ. തോമസ് താഴപ്പള്ളി എന്നിവർ നേതൃത്വം നൽകി.
രാവിലെ 10 മണിക്കത്തെ വി. കുർബാനക്ക് ശേഷം സീനിയർ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ഗ്രാൻഡ് പേരെന്റ്‌സിനായി നിരവധി വിനോദപരിപാടികൾ നടത്തപ്പെട്ടു.
ജെയിംസ് ആൻഡ് മന്നു തിരുനല്ലിപ്പറമ്പിലിന്റെ നേതൃത്വത്തിൽ ഗ്രാൻഡ്‌പേരെന്റ്‌സിനായി നടത്തിയ ആക്ടിവിറ്റി ട്രെയിനിങ് ഏവരുടെയും മുക്തകണ്ഠമായ പ്രശംസ പിടിച്ചു പറ്റി.
ആരോഗ്യകരമായ ജീവിതം നയിക്കുന്നതിന് ദിവസേന ഈ ആക്ടിവിറ്റീസ് ചെയ്യുന്നത് വളരെ ഉപകാരപ്പെടുമെന്നു പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ഈ പരിപാടികളുടെ ക്രമീകരണങ്ങൾക്ക് കൈക്കാരന്മാരായ സേവ്യർ നടുപറമ്പിൽ, സണ്ണി കണ്ണാല, ജോബി പോളക്കൽ.മജോ കുന്നശ്ശേരി, ഫെലിക്‌സ് പാലകൻ എന്നിവരും നിരവധി വോളന്റീയേഴ്‌സും നേതൃത്വം നൽകി.
റോയി ചേലമലയിൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
