മണിക്കൂറിന് 14.60 യൂറോ; മിനിമം വേതനം ഉയർത്താൻ ഒരുങ്ങി ജർമ്മനി

JUNE 28, 2025, 8:18 AM

ബെർലിൻ: അടുത്ത വർഷം മുതൽ  മിനിമം വേതനം ഉയർത്താൻ ഒരുങ്ങി ജർമ്മനി. രണ്ട് ഘട്ടങ്ങളിലായാണ് വേതന വർദ്ധനവ് നടപ്പിലാക്കുക. 

2026 ന്റെ തുടക്കത്തിൽ മണിക്കൂറിന് 12.82 യൂറോയിൽനിന്ന് 13.90 യൂറോയായി വർദ്ധിപ്പിക്കും. പിന്നീട് ഒരു വർഷത്തിനുശേഷം 0.70 യൂറോയും വർദ്ധിക്കും. അതായത് 2027 ഓടെ മണിക്കൂറിലെ  മിനിമം വേതനം €14.60 യൂറോയായി ( 1457 രൂപ) ഉയർത്താനാണ് തീരുമാനം.

വർധനവ് വരുന്നതോടെ ജർമ്മൻ തൊഴിലാളികൾക്ക്  പ്രതിമാസം 2,500 യൂറോ (2.5 ലക്ഷംരൂപ) സമ്പാദിക്കാം.  യൂറോപ്യൻ യൂണിയനിലെ ലക്സംബർഗിന് ശേഷം രണ്ടാമത്തെ ഉയർന്ന മിനിമം വേതനമായി മാറാനാണ് ജർമനി ഒരുങ്ങുന്നത്.  ബെൽജിയം, നെതർലാൻഡ്‌സ്, അയർലൻഡ് എന്നീ രാജ്യങ്ങളിലും മിനിമം വേതനം പ്രതിമാസം 2000 യൂറോയാണ്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam