ഷിക്കാഗോ: ഷിക്കാഗോയ്ക്ക് പുറത്തുള്ള ബ്രൂക്ക്ഫീൽഡ് മൃഗശാലയിലെ ഗൊറില്ലയുടെ കൂട്ടിൽ വീണ് അബോധാവസ്ഥയിലായ 3 വയസ്സുള്ള ആൺകുട്ടിയെ വെസ്റ്റേൺ ലോലാൻഡ് ഗൊറില്ലയായ ബിന്റി ജുവ രക്ഷിച്ചു ഒരു ഹീറോ ആയി.
ഗൊറില്ല ആൺകുട്ടിയെ സുരക്ഷിതമായി എടുത്ത് തന്റെ കൂടിന്റെ വാതിൽക്കൽ കാത്തുനിന്ന മൃഗശാലാ സൂക്ഷിപ്പുകാർക്ക് കൈമാറി. കുട്ടി നാല് ദിവസം ആശുപത്രിയിൽ കഴിഞ്ഞു. കൈ ഒടിഞ്ഞതും മുഖത്ത് മുറിവുകൾ മാത്രമേ കുട്ടിക്കുണ്ടായിട്ടുള്ളൂ.
വെറും അഞ്ച് മിനിറ്റ് മാത്രം നീണ്ടുനിന്ന ആ സംഭവത്തിന് ശേഷം, ബിന്റി ജുവ മൃഗശാലയിലേക്ക് സമ്മാനങ്ങളും കത്തുകളുടേയും പ്രവാഹമായിരുന്നു. ബിന്റി ജുവയ്ക്കുവേണ്ടി ഇല്ലിനോയിസ് പലചരക്ക് വ്യാപാരി 25 പൗണ്ട് വിലയുള്ള വാഴപ്പഴം സമ്മാനിച്ചു.
ഇതിനിടെ ബിന്റി ജുവയയെ ദത്തെടുക്കാൻ നിരവധി ആളുകൾ പണം വാഗ്ദാനം ചെയ്തതായും റിപ്പോർട്ട് ചെയ്യുന്നു.
സാൻ ഫ്രാൻസിസ്കോ മൃഗശാലയിൽ നിന്നു 1991ൽ ബ്രൂക്ക്ഫീൽഡ് മൃഗശാലയിൽ എത്തിയ ബിന്റി ജുവ തന്റെ 37ാം ജന്മദിനം ആഘോഷിച്ചിരുന്നു. നാഷണൽ ജിയോഗ്രാഫിക് അനുസരിച്ച്, വെസ്റ്റേൺ ലോലാൻഡ് ഗൊറില്ലകൾ സാധാരണയായി കാട്ടിൽ 35 വയസ്സ് വരെ ജീവിക്കുന്നു,
പക്ഷേ സാധാരണയായി മനുഷ്യ പരിചരണത്തിൽ കൂടുതൽ കാലം ജീവിക്കുന്നു.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്