28 വർഷം മുൻപ്  ടി ജെ ആഞ്ചലോസിനെ പുറത്താക്കിയത് കള്ള റിപ്പോർട്ടിലൂടെ: തുറന്ന് പറഞ്ഞ് ജി സുധാകരൻ

OCTOBER 15, 2024, 12:35 PM

ആലപ്പുഴ :   28 വർഷം മുൻപ് സിപിഎം മുൻ എംപി ടി ജെ ആഞ്ചലോസിനെ പുറത്താക്കിയത്  കള്ള റിപ്പോർട്ടിലൂടെയെന്ന് മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ.  സിപിഐയുടെ പരിപാടിയിലായിരുന്നു ജി സുധാകരന്റെ തുറന്ന് പറച്ചിൽ 

 1996ലെ ലോക്സഭയിലെ സി എസ് സുജാതയുടെ തോൽവിയിലായിരുന്നു നടപടി. സുജാതയുടെ തോൽവിയിൽ ബോധപൂർവ്വം പ്രവർത്തിച്ചുവെന്നാരോപിച്ച് ആഞ്ചലോസിനെ പുറത്താക്കുകയായിരുന്നു.

 തന്നെ അധ്യക്ഷനാക്കി തന്നോട് പറയാതെയായിരുന്നു അജണ്ട ചർച്ചക്ക് വെച്ചതെന്നും തന്നെ ചതിച്ചതാണെന്നും സുധാകരൻ പറഞ്ഞു. 

vachakam
vachakam
vachakam

 നിലവിൽ സിപിഐ ജില്ലാ സെക്രട്ടറിയാണ് ടിജെ ആഞ്ചലോസ്. 

ജീവിതത്തിൽ നേരിട്ട ഏറ്റവും വലിയ ഇരുട്ടടിയെന്നും ജി സുധാകരൻ ആര്യാട് നടന്ന സിപിഐയുടെ പരിപാടിയിൽ പറഞ്ഞു. അന്ന് സിപിഎം പുറത്താക്കിയത് കൊണ്ടാണ് സിപിഐക്ക് നല്ല സെക്രട്ടറിയെ ലഭിച്ചതെന്നും സുധാകരൻ കൂട്ടിച്ചേർത്തു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam