കോളേജില്‍  തടഞ്ഞത് എസ്എഫ്‌ഐയുടെ ഫാസിസം ആണെന്ന്  ജി കൃഷ്ണകുമാര്‍

MARCH 27, 2024, 3:00 PM

 കൊല്ലം: കോളേജില്‍ പ്രചാരണത്തിനെത്തിയപ്പോള്‍ തടഞ്ഞത് എസ്എഫ്‌ഐയുടെ ഫാസിസം ആണെന്ന് കൊല്ലത്തെ ബിജെപി സ്ഥാനാര്‍ത്ഥി ജി കൃഷ്ണകുമാര്‍. 

ഇന്ന് കൊല്ലം ചന്ദനത്തോപ്പ് ഐടിഐയില്‍ വോട്ട് അഭ്യര്‍ത്ഥിക്കാന്‍ എത്തിയപ്പോഴായിരുന്നു കൃഷ്ണകുമാറിനെ തടഞ്ഞത്. തുടര്‍ന്ന് എസ്എഫ്‌ഐ-എബിവിപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് ഇടപെട്ടാണ് ഇരുവിഭാഗത്തേയും പിടിച്ചുമാറ്റിയത്.

സംഭവത്തോട് കൃഷ്ണകുമാർ പ്രതികരിച്ചത് ഇങ്ങനെ. 

vachakam
vachakam
vachakam

'വോട്ടഭ്യര്‍ത്ഥിച്ച് പലസ്ഥലത്തും പോയിരുന്നു. അതിന്റെ ഭാഗമായിട്ടാണ് കോളേജില്‍ എത്തിയത്. തൊട്ടുമുന്‍പ് മുകേഷും പ്രേമചന്ദ്രനും കോളേജിലെത്തി വോട്ടഭ്യര്‍ത്ഥിച്ച് മടങ്ങിയതാണ്. എന്നാല്‍ ഞങ്ങള്‍ വരുമ്പോള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കുറുകെ കയറി, 'കൃഷ്ണകുമാറിന് കോളേജിനകത്ത് പ്രവേശനമില്ല, നരേന്ദ്രമോദിയുടെ സ്ഥാനാര്‍ത്ഥിക്ക് കോളേജില്‍ പ്രവേശനമില്ല' എന്ന് പറഞ്ഞു. എനിക്ക് മനസ്സിലാകാത്ത കാര്യം ഫാസിസം എന്ന് ഉത്തര്‍പ്രദേശില്‍ നോക്കി പറയുന്നവര്‍ ഇവിടെയെന്താണ് നടത്തുന്നത്. ഇതാണ് റിയല്‍ ഫാസിസം. അവിടെ എല്ലാവര്‍ക്കും പോയി വ്യവസായം ഉള്‍പ്പെടെ എന്തും ചെയ്യാം.

ഏതോ നാട്ടിലുള്ള ചെഗുവേരക്ക് ഇവിടെ സ്വാഗതമുണ്ട്. ഈ നാട്ടിന്റെ വികസനത്തിനായി പ്രതിജ്ഞയെടുത്ത നരേന്ദ്രമോദിയുടെ സ്ഥാനാര്‍ത്ഥിയെ തടയുന്നു. പിന്നാലെ എബിവിപി-എസ്എഫ്‌ഐ സംഘര്‍ഷമുണ്ടായി. പഠിക്കേണ്ട സമയമാണെന്നാണ് കുട്ടികളോട് എനിക്ക് പറയാനുള്ളത്. മാതാപിതാക്കള്‍ കഷ്ടപ്പെട്ട് സ്‌കൂളിലേക്ക് അയക്കുകയാണ്. കേസുവന്നാല്‍ ഒരു പാസ്‌പോര്‍ട്ട് പോലും കിട്ടത്തില്ല. ജീവിതം നാശമായി പോകും. കണ്ണിനാണ് ഇടികൊണ്ടത്. എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍.' കൃഷ്ണകുമാര്‍ പ്രതികരിച്ചു

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam