ഫ്രൈഡേ ക്ലബ് ഷിക്കാഗോ ഓണാഘോഷം

SEPTEMBER 10, 2024, 9:41 PM

നോർത്ത് ഷിക്കാഗോ: നോർത്ത് ഷിക്കാഗോയിലെ മലയാളികളുടെ കൂട്ടായ്മയായ ഫ്രൈഡേ ക്ലബ് ഓഫ് ഷിക്കാഗോയും ഹണ്ടേഴ്‌സ് ഗ്രൂപ്പിന്റെയും സംയുക്ത ഓണാഘോഷം മൗണ്ട് പ്രോസ്‌പെക്റ്റിൽ വർണാഭമായി നടന്നു. ചെണ്ട മേളങ്ങളും തിരുവാതിര കളിയും ആഘാഷങ്ങൾക്ക് മാറ്റ് കൂട്ടി. കേരളത്തിലെ ഓണത്തിന്റെ തനിമ വിളിച്ചോതുന്ന തനത് ഓണക്കളികളും മത്സരങ്ങളും കുട്ടികൾക്കും മുതിർന്നവർക്കുമായി നടത്തി.

ഓണക്കാലം എന്നും മലയാളികൾക്ക് ആഘോഷക്കാലമാണ് പ്രത്യേകിച്ച് പ്രവാസികൾക്ക്. ജാതി മത ഭേദമില്ലാതെ മലയാളികൾ ഒരുമിച്ച് കൂടുകയും നമ്മുടെ ഒരുമ ലോകത്തിന് കാണിച്ചു കൊടുക്കാനുള്ള അവസരമാണിതെന്ന് പ്രസിഡന്റ് മിഥുൻ നമ്പ്യാപറമ്പിൽ പറഞ്ഞു.

ഓണക്കളികളിൽ വിജയിച്ചവർക്കുള്ള സമ്മാന ദാനവും വിഭവ സമൃദ്ധമായ ഓണ സദ്യയും ഓണാഘോഷത്തിന്റെ ഭാഗമായിരുന്നു. വൈസ് പ്രസിഡന്റ് ജോണി വാട്ടപ്പള്ളിയുടെയും, സെക്രട്ടറി ലിനി വർഗീസ്സിന്റെ നേതൃത്വത്തിൽ നടന്ന ഓണാഘോഷം സംഘടക മികവ് കൊണ്ടും കുട്ടികളുടെയും മുതിർന്നവരുടെയും പങ്കാളിത്തം കൊണ്ടും മികവുറ്റതായിരുന്നു.

vachakam
vachakam
vachakam

അനൂപ് തട്ടാപറമ്പിൽ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam