കൽഹാരിയിൽ ചരിത്രമെഴുതാൻ ഒരുങ്ങി ഫൊക്കാന കൺവൻഷൻ 2026: കൺവെൻഷൻ ചെയർമാൻ ആൽബർട്ട് ആന്റണി

JUNE 10, 2026, 9:06 AM

നോർത്ത് അമേരിക്കൻ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ സംഗമങ്ങളിലൊന്നായ ഫൊക്കാന ഇന്റർനാഷണൽ കൺവെൻഷൻ ഇത്തവണ കുടുംബകേന്ദ്രിതമായ പുതിയ ആശയങ്ങളുമായും ശ്രദ്ധേയമായ സാംസ്‌കാരിക പരിപാടികളുമായും ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ്.

അമേരിക്കയിലെ പ്രശസ്തമായ കൽഹാരി റിസോർട്ടിൽ നടക്കുന്ന കൺവെൻഷൻ, സംഘടനാ അംഗങ്ങളെ മാത്രമല്ല, ഫൊക്കാനയ്ക്ക് പുറത്തുള്ള മലയാളി കുടുംബങ്ങളെയും യുവതലമുറയെയും ഒരുമിപ്പിക്കുന്ന വേദിയായി മാറുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. മോഹിനിയാട്ടത്തിലും ചെണ്ടമേളത്തിലും ഗിന്നസ് റെക്കോർഡ് ലക്ഷ്യമിടുന്ന വമ്പൻ പരിപാടികൾ, കുടുംബങ്ങൾക്ക് അനുയോജ്യമായ റിസോർട്ട് സൗകര്യങ്ങൾ, വനിതായുവജന പങ്കാളിത്തത്തിന് നൽകുന്ന പ്രാധാന്യം എന്നിവയാണ് ഇത്തവണത്തെ പ്രത്യേകതകൾ.

ഫൊക്കാന കൺവെൻഷൻ ചെയർമാൻ ആൽബർട്ട് ആന്റണിയാണ്.

vachakam
vachakam
vachakam

ഭാര്യ: ഷൈനി (ആശുപത്രിയിൽ സീനിയർ സിസ്റ്റം ആപ്ലിക്കേഷൻ അനലിസ്റ്റ്)

മക്കൾ: ആൻമരിയ, അലോഷ്യസ്.


vachakam
vachakam
vachakam

ഈ കൺവെൻഷനെ ഒരു സാധാരണ സമ്മേളനമായി മാത്രം കാണരുത്. കുടുംബങ്ങൾക്കും യുവതലമുറയ്ക്കും ഒരുമിച്ച് സമയം ചെലവഴിക്കാനും നമ്മുടെ സംസ്‌കാരവും പാരമ്പര്യവും ആഘോഷിക്കാനും ഉള്ള വലിയ അവസരമാണ്. നോർത്ത് അമേരിക്കൻ മലയാളി സമൂഹത്തിന്റെ ഐക്യവും ശക്തിയും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന വേദിയായിരിക്കും ഈ കൺവെൻഷൻ. 

ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി,ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ ജോയ് ചാക്കപ്പൻ എന്നിവർ ഉൾപ്പെടെ ഭരണസമിതി അംഗങ്ങൾ എല്ലാവരും തന്നെ നല്ലരീതിയിൽ കൂടെനിൽക്കുന്നത് വലിയ കരുത്താണ്.

യാതൊരുവിധ അംഗീകാരവും പ്രതീക്ഷിക്കാതെ ആത്മാർത്ഥമായി ഒപ്പം നിൽക്കുന്ന സുഹൃത്തുക്കളുടെയും സംഘടനാപ്രവർത്തകരുടെയും സമയത്തിനും പരിശ്രമത്തിനും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. സ്‌പോൺസർമാരുടെ അകമഴിഞ്ഞ പിന്തുണയും ഈ അവസരത്തിൽ എടുത്തുപറയാൻ ആഗ്രഹിക്കുന്നു.

vachakam
vachakam
vachakam

എല്ലാവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam