ന്യൂജേഴ്‌സി സെന്റ് അഫ്രേം കത്തീഡ്രലിൽ വിശുദ്ധ അഫ്രേം പിതാവിന്റെ ഓർമ്മപ്പെരുന്നാളിന് കൊടികയറി

JUNE 19, 2026, 1:23 AM

ന്യൂജേഴ്‌സി: മഹാപരിശുദ്ധനായ അഫ്രേം പിതാവിന്റെ ഓർമ്മപ്പെരുന്നാൾ അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിന്റെ ആസ്ഥാനമായ ന്യൂജേഴ്‌സിയിലുള്ള സെന്റ് അഫ്രേം കത്തീഡ്രലിൽ വച്ച് ജൂൺ 19,20 (വെള്ളി, ശനി) തീയതികളിൽ ഭദ്രാസനാധിപൻ അഭിവന്ദ്യ യൽദോ മോർ തീത്തോസ് തിരുമേനിയുടേയും വൈദീകരുടേയും കാർമ്മികത്വത്തിൽ പൂർവ്വാധികം ഭംഗിയായി ആഘോഷിക്കുവാൻ കർത്താവിൽ ശരണപ്പെടുന്നു.

ജൂൺ 17 ബുധനാഴ്ച വൈകിട്ട് 6.30ന് അഭിവന്ദ്യ തിരുമേനി, വന്ദ്യ വൈദീകരുടേയും ഭക്തവിശ്വാസികളുടേയും സാന്നിദ്ധ്യത്തിൽ ഈ വർഷത്തെ പെരുന്നാളിന്റെ കൊടി ഉയർത്തി. തദനന്തരം സന്ധ്യാപ്രാർത്ഥനയും തുടർന്ന് റവ. ഫാദർ ബേസിൽ മത്തായിയുടെ വിശുദ്ധ കുർബ്ബാനയും ഉണ്ടായിരുന്നു.

ജൂൺ 19-ാം തീയതി വെള്ളിയാഴ്ച വൈകിട്ട് 6.30ന് സന്ധ്യാപ്രാർത്ഥനയും തുടർന്ന് റവ. ഫാദർ വിവേക് അലക്‌സിന്റെ വചന ശുശ്രൂഷയും തുടർന്ന് പ്രദിക്ഷണവും സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.

vachakam
vachakam
vachakam

20-ാം തീയതി ശനിയാഴ്ച രാവിലെ 9മണിക്ക് പ്രഭാത പ്രാർത്ഥനയും തുടർന്ന് അഭിവന്ദ്യ തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയും നടത്തപ്പെടുന്നു. വിശുദ്ധ കുർബ്ബാനാനന്തരം വാദ്യമേളങ്ങളോടെ പള്ളിക്ക് ചുറ്റും പ്രത്യേക പ്രദിക്ഷിണം ഉണ്ടായിരിക്കുന്നതാണ്. അതിന് ശേഷം നടക്കുന്ന സ്‌നേഹവിരുന്നോടെ ഈ വർഷത്തെ പെരുന്നാൾ സമാപിക്കുന്നതാണ്.

ഈ പെരുന്നാളിൽ നേർച്ച കാഴ്ചകളോടെ വന്ന് സംബന്ധിപ്പാൻ വികാരി റവ. ഫാദർ വർഗീസ് പോൾ കതൃനാമത്തിൽ ഏവരേയും ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് റവ. ഫാദർ വർഗീസ് പോൾ 845-536-0378, സെക്രട്ടറി ജോബിൻ ഏലിയാസ് 914-479-2931, ട്രഷറാർ റോയി പോൾ 914-310-0300 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

vachakam
vachakam
vachakam

വർഗീസ് പാലമയിൽ, അമേരിക്കൻ മലങ്കര അതിഭദ്രാസന പി.ആർ.ഒ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam