എറണാകുളം ചെറായിയിൽ പാചകവാതക സിലിണ്ടറിൽ നിന്ന് തീ പടർന്ന് രണ്ട് സ്ത്രീകൾക്ക് പൊള്ളലേറ്റു. ചെറായി പള്ളിപ്പുറത്ത് പണ്ടാരപ്പറമ്പിൽ വീട്ടിൽ കമലം, മരുമകൾ അനിത എന്നിവർക്കാണ് പൊള്ളലേറ്റത്.
ഉച്ചയ്ക്ക് 12 മണിയോടെ ഗ്യാസ് അടുപ്പിൽ പാചകം ചെയ്യുന്നതിനിടെ തീ പടർന്ന് കമലത്തിനാണ് ആദ്യം പൊള്ളലേറ്റത്. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മരുമകളായ അനിതയ്ക്ക് പൊള്ളലേറ്റത്.തുടർന്ന് പറവൂരിൽ നിന്നും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എത്തിയാണ് ഗ്യാസ് ലീക്ക് ഒഴിവാക്കി സിലിണ്ടർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
കമലത്തെ നോർത്ത് പറവൂർ സർക്കാർ ആശുപത്രിയിലും സാരമായി പൊള്ളലേറ്റ അനിതയെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്