മുംബൈ: നവി മുംബൈയിൽ തീപിടിത്തത്തിൽ നാല് മരണം. വാഷിയിലെ എംജി അപ്പാർട്ട്മെന്റ് കോംപ്ലക്സിൽ ഇന്നലെ രാത്രിയാണ് തീപിടുത്തമുണ്ടായത്.
മരിച്ചവരിൽ മൂന്ന് മലയാളികളെന്നാണ് റിപ്പോർട്ട്. കെട്ടിടത്തിലെ തീ നിയന്ത്രണ വിധേയമായെന്നും താമസക്കാരെ മാറ്റിയിട്ടുണ്ടെന്നും അഗ്നിരക്ഷാ സേന അറിയിച്ചു. ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം.
ആറ് വയസ്സുകാരിയടക്കം നാല് പേരാണ് അപകടത്തിൽ മരണപ്പെട്ടത്.
വേദിക സുന്ദർ ബാലകൃഷ്ണൻ (6), കമല ഹിരാലാൽ ജെയിൻ (84), സുന്ദർ ബാലകൃഷ്ണൻ (44), പൂജ രാജൻ (39) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം സ്വദേശികളാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്