ആലപ്പുഴ : തുറവൂർ മഹാക്ഷേത്രത്തിൽ ദീപാവലി ഉത്സവത്തിനിടെ യുവാക്കൾ തമ്മിലുണ്ടായ ചേരിതിരിഞ്ഞുള്ള ആക്രമണം തടയാനെത്തിയ പൊലീസുകാർക്കു മർദനം.
ഇന്നലെ രാത്രി വിളക്കിനെഴുന്നള്ളത്ത് നടക്കുമ്പോഴായായിരുന്നു യുവാക്കൾ തമ്മിൽ ഏറ്റുമുട്ടിയത്.സമീപത്ത് ഡൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫിസർമാരായ പുളിംകുന്ന് സ്‌റ്റേഷനിലെ ഹസീർഷാ,ചേർത്തല സ്റ്റേഷനിലെ സനൽ എന്നിവർ പിടിച്ചുമാറ്റാനെത്തിയപ്പോൾ യുവാക്കൾ അവരെയും മർദിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തെത്തുടർന്ന്, തുറവൂർ സ്വദേശികളായ വളമംഗലം തവാത്ത് രാമചന്ദ്രൻ (26), തുണ്ടുവേലി രഞ്ജിത്ത് (28),തൈക്കാട്ടുശേരി സ്വദേശികളിയ കിഴക്കേ തോപ്പിൽ അഖിൽ (27), പോളക്കാട്ടു വീട്ടിൽ ശ്യാം (32),കൊച്ചുവെളി വീട്ടിൽ രാഹുൽ (26) എന്നിവരെ കുത്തിയതോട് എസ്എച്ച്‌ഒ എം.അജയ് മോഹന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്