കോഴിക്കോട്: വീട്ടിലെ അടുക്കളയില്‍ സൂക്ഷിച്ചിരുന്ന പ്രഷര്‍ കുക്കറിനുള്ളില്‍ മൂർഖൻ പാമ്പ്. താമരശ്ശേരിയിലെ ചാലക്കരയില്‍ ആണ് സംഭവം.
തലനാരിഴയ്ക്കാണ് പാമ്പിന്റെ കടിയേല്‍ക്കാതെ വീട്ടമ്മ രക്ഷപ്പെട്ടത്.
കുക്കറിൽ ചുരുണ്ടുകൂടി പത്തിവിടർത്തി നിൽക്കുന്ന നിലയിലാണ് പാമ്പ് ഉണ്ടായിരുന്നത്.
വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പാമ്പിനെ പിടികൂടുന്നതില്‍ പരിശീലനം നേടിയ കോരങ്ങാട് സ്വദേശി എം ടി ജംഷീദ് വീട്ടിലെത്തി പാമ്പിനെ പിടികൂടി. പാമ്പിനെ വനത്തില്‍ കൊണ്ടുപോയി തുറന്നുവിട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്